ശ്രീനഗര്‍: സൈന്യം ശക്തമായി തീവ്രവാദികള്‍ക്കെതിരെ തിരിച്ചടിക്കുന്നതിനിടയില്‍ സാധാരണക്കാരായ രണ്ട് പേരെ വെടിവെച്ച് കൊന്ന് തീവ്രവാദികള്‍.
കുല്‍ഗാം ജില്ലയില്‍ വാന്പൊ പ്രദേശത്തായിരുന്നു തീവ്രവാദികള്‍ ഞായറാഴ്ച കശ്മീരികളല്ലാത്ത രണ്ട് തൊഴിലാളികളെ വെടിവെച്ച് കൊന്നത്. ശനിയാഴ്ച ബീഹാര്‍ സ്വദേശിയായ ഒരാളെയും വെടിവെച്ച് കൊന്നിരുന്നു. ഈയിടെ സൈന്യം രണ്ട് ലഷ്കര്‍ ഇ ത്വയിബ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഏതാനും തീവ്രവാദികളെ കൊന്നതിനുള്ള പകരം വീട്ടലായാണ് കരുതുന്നത്.
ലാറന് ഗംഗിപോരയില് കശ്മീരികളല്ലാത്ത തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് കയറി തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാജ റെഷി ദേവ്, ജോഗിന്ദര്‍ റെഷി ദേവ് എന്നീ ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
തന്റെ സഹോദരനാണ് കൊല്ലപ്പെട്ടതെന്ന് ഒരു തൊഴീലാളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആറ് വെടിയുണ്ടകളാണ് ശരീരത്തില്‍ തുളഞ്ഞുകയറിയത്. തീവ്രവാദികള്‍ വിവേചനമില്ലാത്തെ വാടകവീട്ടിലെ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു.
ഈ പ്രദേശം ഇപ്പോള്‍ പൊലീസും സേനയും ചേര്‍ന്ന് വളഞ്ഞിരിക്കുകയാണ്. സാധാരണ പൗരന്മാര്ക്ക് നേരെ നടത്തുന്ന ഈ ആക്രമണങ്ങളെ ഡിജിപി വിക്രം സിങ് അപലപിച്ചു. പാകിസ്ഥാനും ഐ എസ് ഐയുമാണ് ഈ നീക്കത്തിന് പിന്നിലെന്നും ഇവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറില്‍ കശ്മീരികളല്ലാത്ത സാധാരണക്കാര്‍ക്കെതിരെ ശക്തമായ ആക്രമമണമാണ് തീവ്രവാദികള്‍ അഴിച്ചുവിടുന്നത്. ഒക്ടോബര്‍ അഞ്ചിന് കശ്മീരി പണ്ഡിറ്റായ മഖന്‍ ലാല്‍ ബിന്ദ്രു ശ്രീനഗറില്‍ കൊല്ലപ്പെട്ടു. അതിന് പിന്നാലെ സാധാരണ തെരുവില്‍ മധുരം വില്‍ക്കുന്ന ഒരാളും വെടിയേറ്റ് മരിച്ചു. ഒക്ടോബര്‍ ഏഴിന് ഒരു സിഖ് അധ്യാപിക ഉള്‍പ്പെടെ രണ്ട് പേര് വെടിയേറ്റ് മരിച്ചു.
ശനിയാഴ്ചയും രണ്ട് കശ്മീരികളല്ലാത്ത തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാഗിര്‍ അഹമ്മദും ബീഹാറില്‍ നിന്നുള്ള അര്‍ബിന്ദ് കുമാറുമാണ് കൊല്ലപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: