ന്യൂദല്‍ഹി:വിജയദശമി ദിനമായ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഏഴ് പുതിയ പ്രതിരോധ കമ്പനികളെ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ മുഖേന അഭിസംബോധന ചെയ്യും.രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിങ്, പ്രതിരോധ വ്യവസായ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
രാജ്യത്തിന്റെ പ്രതിരോധ സന്നദ്ധതയില്‍ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയെന്ന നിലയില്‍, ഗവണ്മെന്റ് വകുപ്പിന് കീഴിലെ ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനെ 100% ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാന്‍ ഗവണ്മെന്റ് തീരുമാനിച്ചു. ഈ നീക്കം മെച്ചപ്പെട്ട പ്രവര്‍ത്തനപരമായ സ്വയംഭരണവും കാര്യക്ഷമതയും കൈവരിക്കുകയും പുതിയ വളര്‍ച്ചാ സാധ്യതകളും പുതുമകളും ഉയര്‍ന്നു വരികയും ചെയ്യും.
സംയോജിപ്പിച്ച ഏഴ് പുതിയ പ്രതിരോധ കമ്പനികള്‍ ഇവയാണ്: മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് ; ആര്‍മേഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ് ; അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്‍ഡ് എക്വിപ്മെന്റ് ഇന്ത്യ , ട്രൂപ് കംഫര്‍ട്സ് ലിമിറ്റഡ് ; യന്ത്ര ഇന്ത്യ ലിമിറ്റഡ് ; ഇന്ത്യ ഒപ്റ്റല്‍ ലിമിറ്റഡ് ; കൂടാതെ ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: