കുമാര്‍ ചെല്ലപ്പന്
ഭാരതം ഇന്നൊരു വന്‍ ഭീഷണിയുടെ നടുവിലാണ്. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സഹായത്തോടെയും സഹകരണത്തോടെയും ഇസ്ലാമിക ഭീകരവാദികളും വടക്കുകിഴക്കന്‍ രാജ്യങ്ങളുടെ പൂര്ണപിന്തുണയോടെ മാവോയിസ്റ്റുകളും ഭാരതത്തില്‍ നടത്തുന്ന വിധ്വംസകപ്രവര്ത്തനങ്ങളേക്കാള് രൂക്ഷതയും തീക്ഷ്ണതയും ഏറിയതാണ് ഇനി പറയുവാന്‍ പോകുന്ന പ്രതിഭാസം. ഭാരതത്തിന്റെ മതപരമായ ജനസംഖ്യാ വിവര കണക്കുകള്‍ ഏതൊരു ദേശീയവാദിയേയും ആശങ്കാകുലകനാക്കുന്നതാണ്. ഡെമോഗ്രാഫി എന്നാല്‍ ജനസംഖ്യാശാസ്ത്രം. ഈ മേഖലയില്‍ വൈദഗ്ദ്ധ്യം നേടിയ ശാസ്ത്രജ്ഞന്മാര് ഭാരതത്തിലെ കാനേഷുമാരി (സെന്‍സസ്) കണക്കുകള്‍ വിശകലനം ചെയ്തു കണ്ടെത്തിയ വസ്തുതകള്‍ ആരെയും ഞെട്ടിക്കും.
ഒരു രാജ്യത്തിന്റെ നിലനില്‍പ്പ്, സുരക്ഷിതത്വം, സ്വത്വം എന്നിവയുടെ ആയുസ്സ് തീരുമാനിക്കുന്നത് ആ രാജ്യത്തിലെ മതപരമായ ജനസംഖ്യാ കണക്കുകള്‍ ആണെന്ന് സൂചിപ്പിച്ചത് ആധുനിക സോഷ്യോളജിയുടെ പിതാവായി അറിയപ്പെടുന്ന അഗസ്റ്റസ് കോംറ്റെയാണ്. ജനസംഖ്യാ ശാസ്ത്രം അഥവാ ഡെമോഗ്രഫിയാണ് ഒരു രാഷ്ട്രത്തിന്റെ തലയിലെഴുത്ത് എന്നാണ് കോംറ്റെ കണ്ടെത്തിയത്. ജനസംഖ്യാ കണക്കുകളില്‍ വരുന്ന മാറ്റത്തിന് അനുസരിച്ച് രാഷ്ട്രത്തിന്റെ, സംസ്ഥാനത്തിന്റെ, ജില്ലയുടെ, താലൂക്കിന്റെ, ഗ്രാമങ്ങളുടെ സ്വഭാവവിശേഷങ്ങളില്‍ മാറ്റം വരും.
അകത്തുനിന്ന് ഭാരതം നേടുന്ന ഭീഷണിയില്‍ പ്രധാനം ജനസംഖ്യയില്‍ 1951 നും 2016 നും മധ്യേയുണ്ടായ വ്യതിയാനമാണ്്. ഏറ്റവും അവസാനമായി സെന്‍സസ് നടത്തിയത് 2011 ലാണ്. അപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് 79.8 ശതമാനം ഹിന്ദുക്കള്‍, 14.23 ശതമാനം മുസ്ലിങ്ങള്‍, 2.3 ശതമാനം ക്രൈസ്തവര്‍. 1951 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 84 ശതമാനം ഹിന്ദുക്കളായിരുന്നു. മുസ്ലിങ്ങള്‍ 9.8 ശതമാനവും ക്രൈസ്തവര്‍ 2.3 ശതമാനവും. ഹിന്ദുക്കളുടെ ജനസംഖ്യ അഞ്ച് ശതമാനം ഇടിഞ്ഞു. മുസ്ലിങ്ങള്‍ ആറ് ശതമാനത്തോളം വര്‍ധനവ് നേടി. 2001 നും 2011 നും മധ്യേ മുസ്ലിം ജനസംഖ്യ 24.6 ശതമാനം വളര്‍ന്നു. ക്രിസ്ത്യാനികളുടെ ജനസംഖ്യ 16 ശതമാനം വര്‍ധിച്ചു. ജനസംഖ്യയില്‍ വ്യക്തമായി മുന്നിട്ടുനില്ക്കുന്ന ഹിന്ദുക്കള്‍ക്ക് 16.8 ശതമാനം മാത്രമാണ് വളരാന്‍ കഴിഞ്ഞത്. ഇത് ജനസംഖ്യാ ശാസ്ത്ര വിദഗ്ദ്ധന്മാര് ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
പ്രമുഖ ജനസംഖ്യ ശാസ്ത്ര വിദഗ്ദ്ധനായ പത്മാവതി ശ്രീനിവാസന് ഭാരതത്തിലെ മുന്‍കാല സെന്‍സസ് വിവരങ്ങളും സാമൂഹ്യമന്ത്രാലയങ്ങള് തയ്യാറാക്കിയ വിവരങ്ങളും വിശകലനം ചെയ്തപ്പോള്‍, ഞെട്ടലുളവാക്കുന്ന വസ്തുതകളിലാണ് എത്തിച്ചേര്‍ന്നത്. 1991, 2001, 2011 സെന്‍സസ് റിപ്പോര്‍ട്ടുകള്‍, കേന്ദ്ര സര്‍ക്കാരിന്റെ ജില്ലാ-തല കുടുംബ സര്‍വേ (2007-2013), വാര്‍ഷിക ആരോഗ്യ സര്‍വെ, ദേശീയ കുടുംബ-ആരോഗ്യ സര്‍വേ (2005-2006, 2014-15) ഇവയാണ് പത്മാവതി പഠനത്തിന് ഉപയോഗിച്ചത്.
2011 ലെ സെന്‍സസ് പ്രകാരം 15 നും 49 നും മധ്യേ പ്രായമുള്ള വനിതകളില്‍, പ്രത്യുല്‍പ്പാദന നിരക്ക് ഏറ്റവും കൂടുതല്‍ മുസ്ലിം സമുദായക്കാര്‍ക്കിടയിലാണ്. മുസ്ലിം വനിതകളുടെ പ്രത്യുല്‍പ്പാദന നിരക്ക് 3.7 ശതമാനമാണ്. ക്രൈസ്തവ വനിതകളില്‍ 3.3. ഹൈന്ദവര്‍ക്കിടയില്‍ മൂന്നും. 15 വയസ്സിനും 19 വയസ്സിനും മധ്യേ പ്രായമുള്ള മുസ്ലിം വനിതകളുടെ പ്രത്യുല്‍പ്പാദന നിരക്ക് 130.6 പോയിന്റും, ക്രിസ്ത്യന്‍ വനിതകളുടേത് 121 പോയിന്റും ഹിന്ദുക്കളുടേത് 114 പോയിന്റും! 22 വയസ്സിനും 24 വയസ്സിനും മധ്യേ പ്രായമുള്ള വനിതകളുടെ പ്രത്യുല്‍പ്പാദന നിരക്കിലും മുസ്ലിം വനിതകള്‍ക്കാണ് മികച്ച നേട്ടം. 198.1 പോയിന്റാണ് മുസ്ലിം വനിതകള്‍ക്ക്. ഹിന്ദു വനിതകള്‍ക്ക് 190 പോയിന്റും ക്രൈസ്തവ വനിതകളുടേത് 194.5 പോയിന്റും.
ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇസ്ലാം-ക്രൈസ്തവ വനിതകള്‍ ഈ സമുദായങ്ങളിലെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നു എന്നാണ്.
ജനനനിരക്ക് കേരള മോഡല്‍
കേരളത്തിലെ മുസ്ലിം ജനസംഖ്യ നിര്‍ണായകമായ പശ്ചാത്തലത്തില്‍, കേരള വനിതകളുടെ പ്രത്യുല്‍പ്പാദന നിരക്കുകളും പഠന വിഷയമാക്കി. മുസ്ലിം വനിതകളാണ് ഇക്കാര്യത്തില്‍ കേരളത്തിലും ആധിപത്യം പുലര്‍ത്തുന്നത്. ഓരോ മുസ്ലിം വനിതയും 3.3 കുട്ടികള്‍ക്ക് ജന്മം നല്കുമ്പോള്, ക്രൈസ്തവ സമുദായത്തിലെ ഓരോ വനിതയും 2.8 കുട്ടികള്‍ക്ക് ജന്മം നല്കുന്നു. ഹിന്ദു വനിതകള്‍ 2.5 കുട്ടികളെയാണ് പ്രസവിക്കുന്നത്. ഈ കണക്കുകളിലെ ദശാംശം എന്ന ഘടകംകണ്ട് പുരികം ചുളിക്കരുത്. ഓരോ ആയിരം എന്ന ഗ്രൂപ്പിങ് വഴിയാണ് കണക്കുകൂട്ടലുകള്‍ നടത്തിയത്. കേരളത്തിലെ മുസ്ലിം വനിതകളുടെ പ്രത്യുല്‍പ്പാദന നിരക്ക് അമ്പരപ്പിക്കുന്ന വസ്തുതകളിലേക്കാണ് നയിക്കുന്നത്. 15 നും 19 നും മധ്യേ പ്രായമുള്ള മുസ്ലിം വനിതകള്‍ക്ക് 145.2 ആണ് പ്രത്യുല്‍പ്പാദന നിരക്ക്. 20 നും 24 നും മധ്യേ പ്രായമുള്ള മുസ്ലിം വനിതകള്‍ക്ക് 190.7 പോയന്റും, 25 നും 29 നും മധ്യേ പ്രായമുള്ള മുസ്ലിം വനിതകള്‍ക്ക് 146 പോയന്റും ആണ് പ്രത്യുല്‍പ്പാദന നിരക്കുകള്‍. ക്രിസ്ത്രീയ വനിതകള്‍ക്കാകട്ടെ, 54, 194.3, 177.1 ആണ് യഥാക്രമം 15-19, 20-24, 25-29 പ്രായങ്ങളിലെ പ്രത്യുല്‍പ്പാദന നിരക്കുകള്‍.
സുന്നി വിഭാഗം നേതാവ് കാന്തപുരം അബൂബേക്കര്‍ മുസലിയാരും, കത്തോലിക്കാ, യാക്കോബായ സഭാ മേലധ്യക്ഷന്മാരും പെറ്റുകൂട്ടുവാനാണ് തങ്ങളുടെ മതത്തിലെ വനിതകള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നത്. മുസ്ലിം സംഘടനകളും ക്രൈസ്തവ സഭകളും കുടുംബാസൂത്രണ പ്രക്രിയതന്നെ തങ്ങളുടെ മതവിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് പലവട്ടം പ്രഖ്യാപിച്ചിട്ടുമുണ്ട്. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്, ഏറ്റവും കൂടുതല്‍ പ്രസവിക്കുന്ന വനിതകള്‍ക്ക് പല സമ്മാനങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനൊന്നും നമ്മുടെ മതേതര ലിബറലുകള്‍ക്ക് എതിര്‍പ്പോ, അഭിപ്രായ വ്യത്യാസമോ ഇല്ല. പക്ഷേ, സാക്ഷി മഹാരാജ് എന്ന ബിജെപി നേതാവ് ഹിന്ദുവനിതകളോട് കൂടുതല്‍ കുട്ടികളെ പ്രസവിക്കണം എന്ന് ആവശ്യപ്പെട്ടത് ഭാരതത്തില്‍ ഭൂകമ്പം തന്നെ സൃഷ്ടിച്ചു. അത് ന്യൂനപക്ഷങ്ങളെ അപകടത്തിലാക്കുമെന്ന് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഖ്യം ആരോപിച്ചു. മുസ്ലിം സമുദായ-രാഷ്ട്രീയ നേതാക്കള്‍ സാക്ഷി മഹാരാജിനെതിരെ രംഗത്തെത്തി. വര്‍ഗീയവാദി, മതഭ്രാന്തന് എന്നൊക്കെയാണ് സാക്ഷി മഹാരാജിനെ വിശേഷിപ്പിച്ചത്. പ്രശസ്ത നിയമജ്ഞനായ സോളി സൊറാബ്ജി സാക്ഷി മഹാരാജിനെ മതഭ്രാന്തന് എന്നു വിശേഷിപ്പിച്ചുകൊണ്ട് ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ലേഖനം തന്നെ എഴുതി.
സെന്‍സസ് കണക്കുകളില്‍ മൂടിക്കിടക്കുന്ന ചില രഹസ്യങ്ങളുണ്ട്. ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് എന്ന സ്ഥാപനമാണ് ജനസംഖ്യാ ശാസ്ത്രത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തുന്നത്. ഭൗതിക ശാസ്ത്രമേഖലയില്‍ ഡോക്ടറേറ്റും മറ്റും നേടിയ ജെ.കെ.ബജാജ്, എം.ഡി.ശ്രീനിവാസ് എന്നിവര്‍ നടത്തിയ ജനസംഖ്യാ ശാസ്ത്രപഠനം നിര്‍ണായകമായ, കൗതുകകരമായ സൂചനകളാണ് നല്‍കുന്നത്. 2001 ല്‍ ഭാരതത്തില്‍ ഒരു മതത്തിലും വിശ്വസിക്കാത്ത 7.3 ലക്ഷം പേരുണ്ടായിരുന്നു. 2011 ല്‍ ഇവരുടെ എണ്ണം 28.7 ലക്ഷമായി വര്‍ധിച്ചു. അതായത്, പത്തുവര്‍ഷംകൊണ്ട് ഭാരതത്തിലെ നിരീശ്വരവാദികളില്‍ നാലിരട്ടിയിലധികം വര്‍ധനവ്! കേരളത്തില്‍ 2001 ലെ സെന്‍സസ് പ്രകാരം 25,000 നിരീശ്വരവാദികളാണ് ഉണ്ടായിരുന്നത്. പക്ഷേ, 2011 ല്‍ സംസ്ഥാനത്തെ നിരീശ്വരവാദികള്‍ 88,000 പേര്! അതുപോലെ കൗതുകകരമാണ് ആന്ധ്രാപ്രദേശിലെ ക്രൈസ്തവസഭയിലെ വ്യതിയാനങ്ങള്‍. 1971 ല്‍ 18.2 ലക്ഷം ക്രൈസ്തവരാണ് ആന്ധ്രാപ്രദേശില്‍ ഉണ്ടായിരുന്നത്. 2011 ലെ സെന്‍സസില്‍ ഇത് 11.2 ലക്ഷമായി കുറഞ്ഞിരിക്കുന്നു
മതം മാറിയിട്ടും ഹിന്ദുക്കള്‍!
ദളിത് പിന്നാക്ക വിഭാഗക്കാര്‍ മതപരിവര്‍ത്തനം ചെയ്ത് ക്രൈസ്തവരായാലും, അത് അവര്‍ പരസ്യമായി വെളിപ്പെടുത്തില്ല. കാരണമുണ്ട്. തങ്ങള്‍ മതപരിവര്‍ത്തനം നടത്തിയതായി സര്‍ക്കാരിനെ അറിയിച്ചാല്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗം എന്ന നിലയില്‍ അവര്‍ക്കു ലഭിച്ചുവരുന്ന സംവരണം, ആനുകൂല്യങ്ങള്‍ എന്നിവ നഷ്ടമാകും. അതുകൊണ്ട് ഉചിതമായ സമയത്തുമാത്രമേ ഈ സഹോദരീ-സഹോദരന്മാര് തങ്ങള്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട വിവരം അധികാരികളെ അറിയിക്കുകയുള്ളൂ. മതപരിവര്‍ത്തനം നടത്തിയ പതിനായിരങ്ങള്‍ പലരും ആദ്യകാലങ്ങളില്‍ നിരീശ്വരവാദികളായാണ് അഭിനയിക്കുക. ഉചിതമായ അവസരം വരുമ്പോഴാണ് അവര്‍ തങ്ങള്‍ സുവിശേഷവല്ക്കപ്പെട്ടതും, ദൈവവിളികേട്ടതും മാളോരെ അറിയിക്കുക!
1901 ല്‍ കേരളത്തില്‍ 69 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. 2016 ല്‍ കേരള ജനസംഖ്യയുടെ 55 ശതമാനത്തില്‍ താഴെ മാത്രമാണ് ഹിന്ദുക്കള്‍. 1901 ല്‍ ജനസംഖ്യയുടെ 13.8 ശതമാനം ക്രൈസ്തവരും, 17.28 ശതമാനം മുസ്ലിം മതവിശ്വാസികളുമായിരുന്നു. 2011 ലെ സെന്‍സസ് പ്രകാരം 26.56 ശതമാനം പേരാണ് മുസ്ലിം സമുദായക്കാര്‍. ക്രൈസ്തവരാകട്ടെ 18.38 ശതമാനവും. മുസ്ലിം, ക്രൈസ്തവ സഭകളുടെ വളര്‍ച്ചാ നിരക്കിനെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണ് ഹിന്ദുമത വിശ്വാസികള്‍ കേരളത്തില്‍ ന്യൂനപക്ഷമായി മാറുന്ന ദിനം വിദൂരമല്ല എന്ന യാഥാര്‍ത്ഥ്യം ബോധ്യമാകുക. 2001 മുതല്‍ 2011 വരെയുള്ള ദശകത്തില്‍ മുസ്ലിം സമുദായം 13 ശതമാനമാണ് വര്‍ധിച്ചത്. ഹിന്ദുക്കളോ? 2 ശതമാനം! ജമ്മു-കശ്മീര്‍, ആസാം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്നതാണ് ജനസംഖ്യയിലെ ഈ വ്യതിയാനങ്ങള്‍. കശ്മീരിലെ ഹിന്ദുക്കള്‍ക്ക് പിറന്ന നാട്ടില്‍ അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവന്നത്, മുസ്ലിം ജനസംഖ്യയിലെ ക്രമാതീതമായ വര്‍ധനവു കാരണമാണ്. നാഗാലാന്റിലും മണിപ്പൂരിലും മേഘാലയയിലും മറ്റും ഹിന്ദുക്കളെ വധിക്കുന്നത് ക്രൈസ്തവ സഭകളുടെ ഒത്താശയോടെ വിഘടനവാദികളാണ്. നാഗാലാന്റില്‍ 99 ശതമാനമാണ് ക്രൈസ്തവ ജനസംഖ്യ. ഉത്തരകേരളത്തിലെ മലപ്പുറത്ത് 80 ശതമാനത്തോളവും മുസ്ലിങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍, മലബാറിലെ മൂന്നോ നാലോ ജില്ലകള്‍ ചേര്‍ത്ത് തങ്ങള്‍ക്കായി പ്രത്യേക സ്ഥാനം രൂപീകരിക്കണമെന്ന് മുസ്ലിം മതനേതാക്കള്‍ ആവശ്യപ്പെടുന്ന ദിനവും വിദൂരത്തല്ല.
ഖാലിഫേറ്റില്‍ കേരളവും!
ഇസ്ലാമിക് സ്റ്റേറ്റ് എന്ന കൊടുംഭീകര സംഘടന വിഭാവനം ചെയ്യുന്ന ഖാലിഫേറ്റ് രാഷ്ട്രത്തില്‍ ഭാരതവും ഉള്‍പ്പെടുന്നു. കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഭാഗങ്ങള്‍ പ്രസ്തുത കാലിഫേറ്റിന്റെ ഘടകങ്ങളാണത്രെ. കേരളത്തില്‍നിന്നും ഇസ്ലാമിക തീവ്രവാദികള്‍ ഹിന്ദുക്കളെ പുറത്താക്കുന്നതിന് മുന്നോടിയായാണ് ഈ ജനസംഖ്യാ വര്‍ധനവിനെ കാണേണ്ടത്. ഒരു ഇസ്ലാമിക ഭൂരിപക്ഷ രാജ്യത്ത് ഹിന്ദു നേരിടേണ്ടിവരുന്ന യാതനകളെക്കുറിച്ച് ഇനിയും വിശദീകരിക്കണോ?
ജനസംഖ്യയിലും സാമ്പത്തികരംഗത്തും മുസ്ലിം മതവിശ്വാസികള്‍ വളര്‍ച്ച നേടി ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞെങ്കിലും സര്‍ക്കാര്‍ സര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവര്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണത്തിലും ആനുകൂല്യങ്ങളിലും ഒരു കുറവും വന്നിട്ടില്ല. ന്യൂനപക്ഷ സമുദായം എന്ന വിലാസത്തില്‍ ഭാരതത്തിലെ മുസ്ലിം സമുദായം നേടിയിരിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് കണക്കില്ല.
സാമ്പത്തിക പരാധീനത കാരണം ഭാരതത്തില്‍ നടക്കുന്ന ആത്മഹത്യകളില്‍ 99 ശതമാനവും ഹൈന്ദവരാണ് ചെയ്യുന്നത്. വളരെ അപൂര്‍വമായാണ് ക്രൈസ്തവര്‍ ആത്മഹത്യ ചെയ്യുക. ഇനി ക്രൈസ്തവരുടെ ജനസംഖ്യയെക്കുറിച്ച് ഒരു വാക്ക്. ഔദ്യോഗികമായി ഭാരതത്തിലെ ക്രൈസ്തവരുടെ ജനസംഖ്യ 2.75 കോടിയാണ്. പക്ഷേ ഇതല്ല യഥാര്‍ത്ഥ ക്രൈസ്തവ ജനസംഖ്യയെന്ന് സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിലെ ഡോക്ര് ജെ.കെ.ബജാജ് പറയുന്നു. ”യഥാര്‍ത്ഥത്തില്‍ ഭാരതത്തില്‍ 6.75 കോടി ക്രൈസ്തവരുണ്ട്. നിരീശ്വരവാദികളെന്ന് രേഖപ്പെടുത്തിയിരിക്കുന്നവരില് ബഹുഭൂരിപക്ഷവും പട്ടികജാതി-പട്ടികവര്‍ഗ്ഗം എന്ന ലേബലില്‍ മതപരിവര്‍ത്തനം നടത്തി ക്രൈസ്തവരായതാണ്. ഈ വിവരം രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നു മാത്രം,” ഡോക്ടര്‍ ബജാജ് വിശീദകരിക്കുന്നു. ക്രൈസ്തവരും മുസ്ലിങ്ങളും നിര്‍ണായക ശക്തിയാണ് ഭാരതത്തില്‍. സാംസ്കാരികമായും രാഷ്ട്രീയമായും ഹിന്ദുസമൂഹം നേരിടുന്ന വലിയ ഭീഷണി തന്നെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: