മുംബൈ: പ്രണയാഭ്യര്‍ഥന നിരസിച്ച പേരില്‍ ഏട്ടാം ക്ലാസുകാരിയെ നടുറോഡില്‍ കുത്തിക്കൊന്നു. പൂനെ ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴി 14 വയസുള്ള ക്ഷിതിജയെ ബിബേവാദിയില് 22 കാരനായ യുവാവ് ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്‍പ് മരണം സംഭവിച്ചു.
പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷം മൂര്‍ച്ചയുള്ള ആയുധംവച്ച് പെണ്‍കുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. സ്ഥലത്തുനിന്ന് ഒരു തോക്ക് കണ്ടെത്തിയതായും പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ശുഭം ഭഗവതാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. പലതവണ ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചതില്‍ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: