എടത്വാ: പ്രളയത്തില്‍ രണ്ട് പശുക്കളെ നഷ്ടപ്പെട്ട കര്ഷകന് ബിജെപി പശുവിനെ നല്കി. . തലവടി വേമ്പന പ്രശാന്തിനാണ് തലവടി നടുവിലേപ്പറമ്പില്‍ സുരേഷ് കുമാര്‍ പശുവിനെ വാങ്ങി നല്‍കിയത്.
വെച്ചൂര്‍ ഇനത്തില്‍ പെട്ട പശുവിനെയാണ് നല്‍കിയത്. ബിജെപി തലവടി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ നിര്‍വ്വാഹക സമതി അംഗം കുമ്മനം രാജശേഖരന്, പ്രശാന്തിന് പശുവിനെ കൈമാറി. ജില്ല പ്രസിഡന്റ് എം.വി ഗോപകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, പി.കെ വാസുദേവന്‍. ഡി. സുഭാഷ്, സി.ആര് സന്തോഷ്, രാധാകൃഷ്ണന്, പ്രഭരാജ്, രതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: