തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരന് അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവാണ് (42) അറസ്റ്റിലായത്. നികുതി വെട്ടിപ്പ് കേസിലെ ആദ്യ അറസ്റ്റാണ് ഇത്.
നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിലായി 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോര്പറേഷന് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. നഗരസഭയിലെ നികുതി വെട്ടിപ്പ് വിവാദമായതോടെ ബിജു ഒളിവിലും പോയി.
തുടര്‍ന്ന് കല്ലറയില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി ശ്രീകാര്യം പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സോണല്‍ ഓഫീസുകളില്‍ പൊതുജനങ്ങളടയ്ക്കുന്ന കരം കോര്പ്പറേഷന് അക്കൗണ്ടിലേക്ക് അടക്കാതെ ഇവര്‍ പണം വെട്ടിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍. കേസില്‍ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ ഇനിയും പിടികൂടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: