കോഴിക്കോട്: തനിക്ക് വായനക്ക് പ്രേരണ നല്‍കിയത് അക്കിത്തം മനയ്ക്കലെ പത്താപ്പുരയായിരുന്നു വെന്ന് എം ടി വാസുദേവന്‍ നായര്‍..എന്റെ വായന സാഹിത്യം, അതെന്തുമാകട്ടെ, കവിതയോ കഥയോ ഏതും, ശ്രദ്ധയോടെ വായിക്കണം എന്ന പ്രേരണ നല്‍കിയത് ആ പത്താപ്പുരയായിരുന്നു. തപസ്യയുടെ പ്രഥമ അക്കിത്തം പുരസക്കാരം സ്വീകരിച്ചുകൊണ്ട് എം ടി പറഞ്ഞു.
അക്കിത്തം നമ്മെ വിട്ടുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എന്ന്, ഇപ്പോഴാണ് ഓര്‍ത്തുപോകുന്നത്. കാരണം, എന്നും എന്നെപ്പോലെയുള്ള ആളുകളുടെ മനസ്സില്‍ അദ്ദേഹമുണ്ട്.അക്കിത്തത്തിന്റെ അനുഗ്രഹം കുട്ടിക്കാലം മുതല്‍ എനിക്ക് കിട്ടിയിട്ടുണ്ട്്.ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍. അന്ന് എന്റെ വിനോദം അക്ഷരശ്ലോകം ചൊല്ലലായിരുന്നു. അക്കാലത്ത് കുട്ടികള്‍ പലരും ചൊല്ലാനുണ്ടാകുമായിരുന്നു. മറ്റുള്ളവരെ തോല്‍പ്പിക്കാന്‍ നോക്കി, അത് എങ്ങനെ എന്നന്വേഷിച്ചു നടക്കുകയാണ്. ‘ണ’ എന്ന അക്ഷരം അടുത്തയാളിന് കിട്ടുന്ന ശ്ലോകം പഠിച്ചു. അയാള്‍ക്ക് ചൊല്ലാന്‍ ഇല്ലാതെ വന്നാല്‍ ‘ണ’ യില്‍ തുടങ്ങുന്ന ശ്ലോകം ചൊല്ലണമല്ലോ. അതിന് ഒരു ശ്ലോകം വേണം. അക്കിത്തത്തിനെ എന്റെ സഹോദരന്മാര് അറിയും. എനിക്ക് പരിചയമില്ല. ഒരു ദിവസം, ആരും കാണാതെ അക്കി ത്ത െത്ത നേരില്‍ക്കണ്ടു. ഞാന്‍ വാസുദേവന്‍, എനിക്ക് ശ്ലോകം വേണം എന്ന് പറഞ്ഞു. എന്തിനാണ്, ചോദ്യം. ഞാന്‍ കാര്യം പറഞ്ഞു. വളരെ കുറച്ചു നിമിഷങ്ങള്ക്കൊണ്ട്് ശ്ലോകം എഴുതിത്തന്നു. ഞാന്‍ അതു പഠിച്ചു. ചൊല്ലി. മത്സരത്തില്‍ ജയിച്ചു.
ഞങ്ങള്‍ പഠിച്ച സ്കൂളില്‍ ഒരു ചടങ്ങില്‍ ഒരിക്കല്‍ ഒന്നിച്ച് പങ്കെടുത്തു. അപ്പോള്‍, അക്കിത്തം അവിടെ പണ്ട് നാടകം കളിച്ച കാര്യം ഞാന്‍ ഓര്‍മിപ്പിച്ചു. പൂര്‍വ വിദ്യാര്‍ത്ഥികളവതരിപ്പിച്ച നാടകമായിരുന്നു. അവരില്‍ നല്ല ഒരു അഭിനേതാവുമായിരുന്നു; മൊയ്തീന്‍കുട്ടി. ഞാന്‍ അയാളെക്കുറിച്ച് പിന്നീട് പലരോടും അന്വേഷിച്ചിരുന്നു.റെയില്‍വേയിലോ മറ്റോ ആയിരുന്നു ജോലി. നാടകക്കാര്യം പറഞ്ഞപ്പോള്‍ ഞാനത് മറന്നു കിടക്കുകയായിരുന്നു, ഓര്മിപ്പിച്ചുവല്ലോ, എന്ന് അക്കിത്തം അന്നു പറഞ്ഞു.
ജീവിതത്തിന്റെ പല മേഖലകളില്‍ക്കൂടി കടന്നു പോകവേ, പലതിനും ഞാന്‍ അദ്ദേഹത്തെ സമീപിച്ചു.ഉപദേശവും സഹായവും സ്വീകരി ച്ചു. അക്കിത്തം വിട്ടുപോയി. എന്നാലും എന്നെപ്പോലുള്ളവരുടെ മനസ്സില്‍ എക്കാലവും നിലനില്ക്കും.
പത്താം ക്ലാസ് കഴിഞ്ഞ് ഒരു വര്‍ഷം, ഞാന്‍ പഠിക്കാതെ നിന്നു. കോളജില്‍ ചേരാന്‍ പ്രായമായില്ലാമതാണ് കാരണം. ആ കാലം പുസ്തകങ്ങള്‍ വായിക്കാനാണ് ശ്രമിച്ചത്. സ്കൂളില്‍ പുസ്തകമണ്ട്. സ്പോര്‍ട്സ് വസ്തുക്കള്‍ക്കിടയില്‍ ശേഷിക്കുന്ന സ്ഥലത്താണ് കുറച്ച് പുസ്തകങ്ങളുള്ളത്. അത് കിട്ടുക വിഷമം. മാഷിനോട് പറഞ്ഞാല്‍, പിന്നെ വാ എന്നാണ് മറുപടി. പിന്നെയാണ് അക്കിത്തത്തിന്റെ പത്തായപ്പുരയില്‍ പ്രവേശനം കിട്ടിയത്. അക്കിത്തത്തിന്റെ സഹോദരന്മാരുമായി ബന്ധമുണ്ടായിരുന്നു. അങ്ങനെ അക്കിത്തം മനയ്ക്കലെ പത്തായപ്പുരയില്‍ കയറി പുസ്തകങ്ങള്‍ വായിച്ചു. നേരം തെറ്റിയ നേരത്താണെങ്കില്‍, പിന്നിലൂടെ ചെന്നാല്‍ ഊണും കിട്ടും. മലയാള ത്തിലുള്ള പുസ്തങ്ങള്‍ മിക്കതും, മംഗളോദയം പ്രസിദ്ധീകരി ച്ച പുസ്തകങ്ങളെല്ലാം, അവിടെയുണ്ടായിരുന്നു. അതിനെല്ലാം കൃത്യമായ കണക്കും വ്യവസ്ഥയുമുണ്ടായിരുന്നു.
എന്റെ വായന സാഹിത്യം, അതെന്തുമാകട്ടെ, കവിതയോ കഥയോ ഏതും, ശ്രദ്ധയോടെ വായിക്കണം എന്ന പ്രേരണ നല്‍കിയത് ആ പത്താപ്പുരയായിരുന്നു. അക്കി ത്തം അന്നൊക്കെ ഇടയ്ക്ക് തൃശൂരിലായിരുന്നു. ഇടയ്ക്കിടക്ക് വീട്ടില്‍ വരും. എന്നെ കാണുമ്പോള്‍, വായിക്കാറുണ്ടല്ലോ എന്ന് അദ്ദേഹം ചോദിക്കും. മലയാളം മാത്രം പോരാ ്, ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കണമെന്ന് പറയും. കുട്ടിയല്ലേ, ഇപ്പോഴേവായിക്കണം. ഇംഗ്ലീഷ് വായിച്ച് ശീലിക്കണം, പുസ്തകങ്ങള്‍ ഇവിടെയുണ്ട്, എന്ന് പറയുമായിരുന്നു. ഇടതുപക്ഷ സാഹിത്യമായിരുന്നു പലതും. ഞാനിന്നലെ രാത്രി അതൊക്കെ ഓര്‍മിക്കുകയായിരുന്നു. പുസ്തകങ്ങളും അതിലെ ഭാഗങ്ങളും ഇപ്പോഴും ഓര്മിക്കുന്നുവെന്നതാണ്. ജൂലിയസ് ഫ്യൂച്ചിക്കിന്റെ നോട്സ് ഫ്രം ദി ഗ്യാലോസ്, ഇലൂഷന്‍ ആന്‍ഡ് റിയാലിറ്റി… ഈ പുസ്തകങ്ങള്‍ അവിടെനിന്നാണ് വായിച്ചത്. വായനയില്‍, എഴു ത്തില്‍, നേരിട്ടുമല്ലാതെയും അദ്ദേഹത്തിന്റെ പ്രചോദനവും അനുഗ്രഹവും ഏറെയുണ്ടായി.
ഒരു വര്‍ഷമാകുന്നു, അദ്ദേഹം കടന്നുപോയിട്ട്. എനിക്ക് അക്കിത്തം കുടുംബാംഗമായിരുന്നു, ജ്യേഷ്ഠനായിരുന്നു; ഗുരുവിനെപ്പോലെയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ എല്ലാം മനസ്സിലും ഉണ്ടാകട്ടെ. ആ മഹാകവിയുടെ പേരിലുള്ള സമ്മാനം ആ ഓര്മ നിലനിര് ത്താനുതകും. അത് എനിക്ക് ഏറ്റുവാങ്ങാനുള്ള അവസരം കിട്ടിയതില്‍ സന്തോഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: