ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വതന്ത്ര എംഎല്‍എ രാം സിംഗ് കൈര ബിജെപിയില്‍ ചേര്‍ന്നു. ഭീംതാലില്‍ നിന്നുള്ള നിയമസഭാംഗമാണ് രാം സിംഗ് കൈര. ന്യൂദല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ സാന്നിധ്യത്തിലാണ് കൈര ബിജെപിയില്‍ അംഗത്വമെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ ബിജെപി പ്രവര്‍ത്തനം തുടങ്ങി. താഴെത്തട്ടിലടക്കുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുന്നതോടൊപ്പം ബഹുതല ജനസമ്പര്‍ക്കവും ചെയ്യുന്നണ്ട്. 2022 ല്‍ രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ആദ്യ ഘട്ടത്തില്‍ നടത്തും. മറ്റ് രണ്ട് സംസ്ഥാനങ്ങളില്‍ വര്‍ഷാവസാനത്തോടെയായിരിക്കും തെഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: