ബെയ്ജിംഗ് : ഇന്ത്യൻ അതിർത്തി ഉള്‍പ്പെടെയുള്ള മേഖലകളുടെ ചുമതലയുള്ള ചൈനീസ് സൈനിക കമാന്‍ഡര്‍മാര്‍ക്ക് ഉദരരോഗവും കുടല്‍വീക്കവും. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ രണ്ട് കമാന്‍ഡര്‍മാര്‍ ഉദരരോഗം മൂലം രാജിവെച്ചുപോയി. ഇതില്‍ ഒരാള്‍ മരണമടഞ്ഞതായി ചൈനയുടെ ഔദ്യോഗിക ദിനപത്രമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് വെളിപ്പെടുത്തി. നേരത്തെ കടുത്ത രോഗബാധമൂലം വിരമിച്ച സാങ് സുഡോങ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് ഉദരരോഗവും അര്‍ബുദവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇപ്പോള്‍ മൂന്നാമത്തെ കമാന്‍ഡറാണ് ഈ മേഖലയില്‍ എത്തിയിരിക്കുന്നതു. അല്പം അന്ധവിശ്വാസമുള്ള ചൈനക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭൂതപ്രേതപ്പിശാചുക്കളുടെ ബാധയുണ്ടോ എന്നുപോലും സംശയിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്.
2020 ഡിസംബറിൽ സാംങ് സുഡോങിനെ ഇന്ത്യൻ അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറൻ കമാൻഡിന്റെ കമാൻഡർ. ആയി നിയമിച്ചത് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തന്നെയാണ്. ഹിമാലയമുള്പ്പെടെയുള്ള ഇന്ത്യന്‍ അതിര്‍ത്തി, ടിബറ്റ്, ഷിന്‍ജിയാങ് എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് പടിഞ്ഞാറന്‍ തീയറ്റര്‍ കമാന്റ്. ഗാല്‍വന്‍ താഴ് വരയിലെ ഏറ്റുമുട്ടലിന് ആറ് മാസത്തിന് ശേഷമായിരുന്നു ഈ നിയമനം. സാംങ് സുഡോങ് വിരമിച്ച ശേഷം 2021 ജൂണില്‍ ഷു ക്വിലിംഗ് കമാന്‍ഡറായി വന്നു. കമാൻഡറായ ജനറൽ ഷി ക്വിലിംഗിന് രണ്ടു മാസം മാത്രമേ ആ സ്ഥാനത്ത് തുടരാൻ കഴിഞ്ഞുള്ളു. പിന്നീട് ഷു ക്വിലിംഗിന്റെ പിൻഗാമിയായി വാംഗ് ഹൈജിയാംഗ് എത്തി.ഷു ക്വിലിനും രോഗബാധയാൽ അവശനാണ്.
വാസ്തവത്തില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്ള ഇന്ത്യന്‍ അതിര്‍ത്തി ചൈനീസ് സൈനികർക്ക് തലവേദനയാണ്. ഓക്സിജന്‍ ക്ഷാമം, താഴ്ന്ന അന്തരീക്ഷോഷ്മാവ്, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരക്കൂടുതല്‍ എന്നിവ ചൈനയിലെ സൈനികര്‍ക്ക് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: