ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ യു.എസ് ഗായകന് ആര്. കെല്ലി കുറ്റക്കാരനാണെന്ന് കോടതി. സെക്സ് റാക്കറ്റിങ് ഉള്‍പ്പെടെ കെല്ലിക്കെതിരെ ചുമത്തിയ ഒമ്പത് കുറ്റങ്ങളും തെളിഞ്ഞതായി ന്യൂയോര്‍ക്ക് കോടതിയിലെ ഏഴംഗ ജൂറി വിധിച്ചു. മേയ് നാലിന് വിധി പറയും. ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കുമെന്നാണ് വിവരം.
സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം, ബാലലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, സ്ത്രീകളെയും കുട്ടികളെയും നിയമപരമല്ലാതെ ലൈംഗികവൃത്തിക്ക് ഉപയോഗിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് കെല്ലിക്ക് മേല്‍ ചുമത്തിയിരുന്നത്.
1999 മുതല്‍ 20 വര്‍ഷം കെല്ലി സെക്സ് റാക്കറ്റ് പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തി. ഗുരുതര കുറ്റമായതിനാല്‍ കെല്ലിക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കുമെന്ന് പറയുന്നു. അടുത്ത വര്‍ഷം മേയ് നാലിന് വിധി പറയും.
കെല്ലിക്ക് പെണ്‍കുട്ടികളെ കണ്ടെത്താനും അവരെ അടിമകളെപ്പോലെ കൂടെ നിര്‍ത്താനും മാനേജര്‍മാരും സഹായികളും പ്രവര്‍ത്തിച്ചിരുന്നെന്നും ഇത് ഒരു ക്രിമിനല്‍ സംരംഭത്തിന് തുല്യമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. അതേസമയം വിധി നിരാശാജനകമാണെന്നും അപ്പീലിന് പോകുമെന്നും കെല്ലിയുടെ അഭിഭാഷകന് ദേവറക്സ് കാനിക്ക് പറഞ്ഞു.
2019 ജനുവരിയില്‍ ഒരു ചാനല്‍ സംപ്രേഷണം ചെയ്ത സര്‍വൈവിങ് ആര് കെല്ലി എന്ന ഡോക്യുമെന്ററിയിലൂടെയാണ് വര്‍ഷങ്ങളായി കെല്ലിയില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്ന സ്ത്രീകള്‍ പീഡന വിവരങ്ങള്‍ തുറന്നുപറഞ്ഞത്. ഇല്ലിനോയിസ് ഫെഡറല്‍ കോടതിയിലടക്കം മൂന്ന് കോടതികളിലും സമാമന കേസുകളില്‍ കെല്ലി വിചാരണ നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: