കൊല്ലം: സിപിഎം ബ്രാഞ്ച് സമ്മേളനം നടക്കുന്ന പ്രദേശങ്ങള്‍ ശുചീകരിപ്പിച്ച് കോര്പ്പറേഷന് അധികൃതര്‍. ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകരെയും ശുചീകരണ ജീവനക്കാരെയും ഉപയോഗിച്ചാണ് വൃത്തിയാക്കല്‍ നടത്തിച്ചത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ള പ്രദേശത്തെ മാലിന്യവും പ്ലാസ്റ്റിക്ക് മാലിന്യവും കാടുകളും വെട്ടി തെളിച്ച് വൃത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് ജീവക്കാര്‍ക്ക് ആരോഗ്യ വിഭാഗം നല്‍കിയത്. ഇതിനായി രാവിലെ തന്നെ സമ്മേളന വേദിയുടെ സമീപം എത്തണമെന്നും അറിയിച്ചു.
ശുചീകരണത്തിന് എത്താത്ത ജീവക്കാര്‍ പിന്നീട് ജോലിക്കായി എത്തേണ്ടതില്ലായെന്ന ഭീഷണിയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായതായും പറയുന്നു. സമ്മേളന ദിനങ്ങളില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരണം ഒഴിവാക്കിയാണ് ഹരിത കര്‍മ്മ സേന അംഗങ്ങളെ ഇതിനായി ഉപയോഗിച്ചത്. കോര്‍പ്പറേഷനില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമല്ലായെന്ന പരാതി നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. സമ്മേളന വേദികള്‍ക്ക് സമീപമുള്ള മാലിന്യകൂമ്പാരങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടാവും എന്ന പരാതി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ വൃത്തിയാക്കല്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: