കോഴിക്കോട്: നാദാപുരത്ത് അമ്മ മക്കളുമായി കിണറ്റില്‍ ചാടി. ഇരട്ടക്കുട്ടികള്‍ മരിച്ചു. അമ്മയെ രക്ഷപ്പെടുത്തി. നാദാപുരം പേരോട്ടാണ് സംഭവം. പേരോട് സ്വദേശി സുബിന (34) ആണ് കുട്ടികളേയും കൊണ്ട് കിണറ്റില്‍ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിന്‍, ഫാത്തിമ റഫ്വ എന്നിവര്‍ മരിച്ചു. സുബിനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സിസി യുപി സ്ക്കൂള് പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യയാണ് സുബിന.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല. സുബിന ഇപ്പോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. സുബിന കിണറ്റില്‍ ചാടും മുമ്പ് വാണിമേലുള്ള സ്വന്തം വീട്ടിലേക്ക് വിളിച്ച് മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് സുബിനയെ കിണറ്റില്‍ നിന്ന് രക്ഷിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു.
ആശുപത്രിയിലെത്തിച്ച യുവതിയെ നാദാപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തട്ടു. കൃത്യം ചെയ്യാന്‍ സുബിനയെ പ്രേരിപ്പിച്ചതെന്താണെന്ന് അറിവായിട്ടില്ല. കുടുംബ പ്രശ്നങ്ങള്‍ ഉണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: