ലഖ്നോ: രാഹുല്‍ ഗാന്ധിയുടെ സുഹൃത്തായ, ബിജെപിയിലേക്കെത്തിയ ജിതിന് പ്രസാദയെ മന്ത്രിയാക്കി കോണ്‍ഗ്രസിന് നേരെ യോഗി ആദിത്യനാഥിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇതുവരെ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കും ശബ്ദം നല്കാന് ജിതിന് പ്രസാദയുള്പ്പെടെ ഏഴ് പുതിയ മന്ത്രിമാരെക്കൂടി യോഗി ഞായറാഴ്ച ഉള്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടടിത്തറയില്‍ വലിയ വിള്ളലുണ്ടാക്കുന്ന നീക്കമാണ് ജിതിന്‍പ്രസാദയുടെ മന്ത്രിപദം.
ഞായറാഴ്ച നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സംഗീത ബീണ്ഡ്, ജിതിന് പ്രസാദ, ഛത്രപാല്‍ ഗാംഗ്വര്, പല്‍തുറാം, ദിനേഷ് ഖാടിക്, കൃഷ്ണ പസ്വാന് എന്നിവരാണ് യോഗി മന്ത്രിസഭയില്‍ പുതുതായി ചേരുന്ന എട്ട് മന്ത്രിമാര്‍.
ബ്രാഹ്മണസമുദായത്തിന്റെ പ്രതിനിധി കൂടിയാണ് ജിതിന് പ്രസാദ. യോഗി മന്ത്രിസഭയില്‍ ബ്രാഹ്മണര്‍ക്ക് പങ്കാളിത്തമില്ലെന്ന ചിലകാല പരാതിയാണ് ഇതോടെ തീരുന്നത്. യുപിയില്‍ 13 ശമതാനമാണ് ബ്രാഹ്മണ സമുദായത്തിന്റെ പങ്കാളിത്തം. വര്‍ഷങ്ങളായി ഇത് കോണ്‍ഗ്രസിന്റെ വോട്ടടിത്തറയായിരുന്നു. ഇതോടെ മോദിസര്‍ക്കാര്‍ താക്കൂറുകളുടെ സര്‍ക്കാരാണെന്ന ബ്രാഹ്മണസമുദായത്തിലെ ഒരു വിഭാഗത്തിന്റെ ആരോപണത്തിന്റെ മുനയൊടിക്കുകയാണ യോഗി.
പിന്നാക്കവിഭാഗത്തിന്റെ പരാതികള്‍ക്ക് ശമനമുണ്ടാക്കുന്നതാണ് ബറേലിയിലെ ബഹേദിയില് നിന്നുള്ള എംഎല്‍എ ഛത്രപാല്‍ ഗാംഗ് വറിന്റെയും ആഗ്രയില്‍ നിന്നുള്ള എംഎല്‍സി ധര്‍മ്മവീര്‍ പ്രജാപതിയുടെയും ഗാസിപൂര്‍ സദറില്‍ നിന്നുള്ള എംഎല്‍എ ഡോ. സംഗീത ബല്‍വന്ത് ബിന്ദിന്റെയും മന്ത്രിസഭയിലേക്കുള്ള വരവ്. ഇതോടെ ഒബിസി സമുദായത്തിന്റെ പരാതിയ്ക്കും പരിഹാരമായി. എല്ലാ സമുദായത്തിന്റെയും പാര്‍ട്ടിയായി മാറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡോ. സംഗീത ബല്‍വന്ത് ബിന്ദ് പറഞ്ഞു.
നേരത്തെ ബിഎസ്പിയില് ഉണ്ടായിരുന്ന, രണ്ട് ദശകത്തോളം രാഷ്ട്രീയത്തിലുണ്ടായിട്ടും മന്ത്രിസ്ഥാനം ലഭിക്കാതെ അസംതൃപ്തരായ ഹസ്തിനപൂര്‍ എംഎല്‍എ ദിനേഷ് ഖടീകിനും സോന്‍ഭദ്രയിലെ ഒബ്രയില്‍ നിന്നുള്ള എംഎല്‍എ സഞ്ജീവ് കുമാറിനും മന്ത്രിസ്ഥാനങ്ങള്‍ നല്കി. ഇവര്‍ പട്ടികവര്‍ഗ്ഗത്തില്‍ നിന്നുള്ളവര്‍ കൂടിയാണെന്നതില്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും തൃപ്തിയായി. ദളിതര്‍ ബിജെപിയുടെ വിജയത്തിന് ഒറ്റക്കെട്ടായി വോട്ട് ചെയ്തെന്നും അത് തുടരുമെന്നും സബ്കാ സാത് സബ്കാ വികാസ് എന്നതാണ് തന്റെ മതമെന്നും ദിനേഷ് ഖടിക് പറഞ്ഞു. മൂന്ന് മാസം മാത്രമേ ഈ പുതിയ മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടാകൂ. 2022 ഫിബ്രവരിയില്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് എത്തുകയാണ്.
2017ല്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 403ല്‍ 312 സീറ്റുകള്‍ നേടിയാണ് ഭരണത്തിലെത്തിയത്. സഖ്യകക്ഷിയായ അപ്നാദള്‍ ഒമ്പതു സീറ്റുകളിലും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: