കണ്ണൂര്‍: ശ്രീകണ്ഠപുരം ഏരുവേശ്ശിയില്‍ ഒമ്പത് മാസം പ്രായമുള്ള മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഭാര്യയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരുടെ മകന് ധ്യാന്‍ ദേവാണ് മരിച്ചത്. മുയിപ്ര മാവില വീട്ടില്‍ സതീശനാണ്(31) ഭാര്യയെയും കുഞ്ഞിനേയും വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിനെയും ഭാര്യയെയും കോടാലി കൊണ്ട് വെട്ടുകയായിരുന്നു ഇയാള്‍. സതീശന്റെ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: