കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗം (മ്യൂക്കോര്‍മൈക്കോസിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി വലിയമ്പലം അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്.
ഇയാളെ 16ന് പരിശോധിച്ചപ്പോള്‍ കൊവിഡ് നെഗറ്റീവായിരുന്നു. പിന്നീട് കൊവിഡാനന്തര അസുഖത്തെ തുടര്‍ന്ന് 20ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇഎന്‍ടി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെ ബാധിക്കുന്ന ബ്ളാക്ക് ഫംഗസ് രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടനെ ലൈപോസോമല്‍ ആംഫോട്ടെറിസിന്‍ ബി, ആന്റിബയോട്ടിക്കുകളും കൊടുത്തു തുടങ്ങിയെങ്കിലും രോഗി മരിച്ചു.
മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗത്തില്‍ ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ തേടിയെത്തിയത് 55 പേരാണ്. രോഗം മൂര്‍ഛിച്ച് 10 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ ഇഎന്‍ടി യില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ആരും ചികിത്സയിലില്ലെന്ന് വകുപ്പ് മേധാവി ഡോ.കെ.പി. സുനില്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: