തിരുവനന്തപുരം: നൂറുവര്‍ഷം മുന്‍പ് 1921 സെപ്റ്റംബര്‍ 21നു പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത പത്രം ദി ഹിന്ദു ദിനപ്പത്രം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോംബെയില്‍ നിന്നും അബ്ദുള്ഘാനി അയച്ച കമ്പിസന്ദേശം ‘സംയുക്ത മുസ്ലീം പത്രിക’ എന്ന തലക്കെട്ടിലാണ് പത്രം പ്രസിദ്ധീകരിച്ചത്. മലബാറില്‍ ഭ്രാന്തുപിടിച്ച മാപ്പിളമാര്‍ കാട്ടിയ ക്രൂരതയെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെയും തള്ളിപ്പറയുകയാണ് ബോംബെയിലെ മുസ്ലീങ്ങള്‍. കലാപക്കാരെ ധീരന്മാരായി പ്രഖ്യാപിക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്ന കമ്മുകള്‍ ശ്രദ്ധിക്കാന്‍ അപേക്ഷിച്ചുകൊണ്ട് സംവാദകന് ശ്രീജിത്ത് പണിക്കര്‍ വാര്‍ത്തയുടെ പരിഭാഷ കുറിച്ചു.
- ”ഡിസംബര്‍ 16ന് ബോംബെയില്‍ നിന്നും അബ്ദുള്ഘാനി അയച്ച കമ്പിസന്ദേശം ഇപ്രകാരമാണ്: ‘ഹസ്രത് മൗലാനാ അബ്ദുള്‍ ബാരിയും മൗലാനാ ആസാദ് സുബാനിയും തയ്യാറാക്കിയ സംയുക്ത പത്രികയില്‍ പറയുന്നത് ശരിയത്തിലെ അംഗീകൃത തത്വപ്രകാരം മതപ്രചരണവും നിര്‍ബന്ധിത മതപരിവര്‍ത്തനവും അനുവദനീയമല്ലെന്നും അതുകൊണ്ട് യാതൊരു ഫലവുമില്ലെന്നുമാണ്. ഒരാളെയും ബലപ്രയോഗത്തിലൂടെ ഇസ്ലാമിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. ഇസ്ലാം സ്വീകരിക്കാനോ, മതപരിവര്‍ത്തന ചടങ്ങുകള്‍ ചെയ്യാനോ നിര്‍ബന്ധിതമായി പ്രേരിപ്പിക്കപ്പെടുന്ന ഏതൊരാളും മനസ്സുകൊണ്ട് പൂര്‍വ്വമതത്തില്‍ ഉറച്ചുനില്ക്കാന് ഇഷ്ടപ്പെടും. അങ്ങനെയുള്ളവര്‍ ശരിയത്തിന്റെ കാഴ്ച്ചപ്പാടിലെ മുസല്മാന് ആയിരിക്കുകയില്ല.’ ഈ തത്വത്തെ ആധാരമാക്കി, ഹിന്ദുക്കളെ ഇസ്ലാം മതം സ്വീകരിക്കാന്‍ ബലപ്രയോഗം നടത്തുന്ന മാപ്പിളമാരുടെ വെറുപ്പുളവാക്കുന്ന പ്രവൃത്തികളെക്കുറിച്ചുള്ള വാര്‍ത്തകളോടുള്ള പ്രതികരണം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സുവ്യക്തമായി ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഭ്രാന്തുപിടിച്ച ഇത്തരം മാപ്പിളമാര്‍ മതത്തിന്റെ പേരില്‍ ഹിന്ദു സഹോദരങ്ങളോട് കാട്ടുന്ന തെറ്റായ നടപടികള്‍ പരസ്യമായ ക്രൂരതയും അനിസ്ലാമികവുമാണ്. മതത്തിന്റെ പേരില്‍ ഇത്തരം ക്രൂരതകള്‍ക്ക് വിധേയരാക്കപ്പെട്ട ഹിന്ദു സഹോദരങ്ങളോട് ഞങ്ങളുടെ അകമഴിഞ്ഞ അനുകമ്പ ഞങ്ങള്‍ പ്രകടിപ്പിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: