ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ടെലിഫോണില്‍ സംസാരിച്ചു. അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങള്‍ ഉള്‍പ്പെടെ മേഖലയിലെ പ്രശ്നങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
സമീപകാലത്തില്‍ ഭീകര വാദം, മയക്കുമരുന്ന്, അനധികൃത ആയുധങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയുടെ വ്യാപനത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ആശങ്കകള്‍ അവര്‍ പങ്കുവെച്ചു.
ഇന്തോപസഫിക് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ഉഭയകക്ഷി സഹകരണവും മേഖലയിലെ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യഫ്രാന്‍സ് പങ്കാളിത്തം വഹിക്കുന്ന പ്രധാന പങ്കും അവര്‍ അവലോകനം ചെയ്തു. ഇരുരാജ്യങ്ങളും അഗാധമായി വിലമതിക്കുന്ന ഇന്ത്യഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചേതന ഉള്‍ക്കൊണ്ട് പതിവായി കൂടിയാലോചനകള്‍ നടത്താന്‍ നേതാക്കള്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: