കൊച്ചി: കോണ്‍ഗ്രസില്‍ ഉടന്‍ നേതൃമാറ്റം വേണമെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയണമെന്ന് സോണിയ തന്നെ പറയുന്നുണ്ട്. ആ സാഹചര്യത്തില്‍ എഐസിസിയില്‍ ഉടന്‍ നേതൃമാറ്റം ഉണ്ടാവണം, മുവാറ്റുപുഴയിലെ ചടങ്ങില്‍ പങ്കെടുത്ത് തരൂര്‍ പറഞ്ഞു.
ഇതോടെ കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയയെ കണ്ട് കത്തു നല്കിയ 21 വിമതരില്‍ ഒരാളാണ് തരൂര്‍.
അധ്യക്ഷസ്ഥാനം ഒഴിയാന്‍ സോണിയ പലതവണ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. അങ്ങനെയെങ്കില്‍ പുതിയ നേതൃമാറ്റം ഉടന്‍ ഉണ്ടാകണം. അത് കോണ്‍്ഗ്രസിന്റെ തിരിച്ചു വരവിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.
സോണിയ മികച്ച നേതാവാണ്. രാഹുല്‍ അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം സോണിയ താല്‍ക്കാലിക അധ്യക്ഷയായി ചുമതലയേല്‍ക്കുകയായിരുന്നു. സ്ഥിരം അധ്യക്ഷന്‍ വേണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിലുണ്ട്.
രാഹുല്‍ ആ സ്ഥാനത്തേക്ക് തിരിച്ചു വരികയാണെങ്കില്‍ ഉടന്‍ ഉണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചു വരണമെങ്കില്‍ ഇപ്പോള്‍തന്നെ കോണ്‍ഗ്രസില്‍ അഴിച്ചുപണികള്‍ ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: