അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 ാം ജന്മദിനത്തോടനുബന്ധിച്ച് നവഭാരത് പ്രദര്‍ശനം സംഘടിപ്പിച്ച് ബിജെപി. പ്രധാനമന്ത്രിയുടെ ജീവിതവും നയപരമായ സംരംഭങ്ങളും നേട്ടങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനം ഗുജറാത്ത് അഹമ്മദാബാദിലെ കങ്കരിയ തടാകത്തിന് സമീപമാണ്.
ബിജെപി നേതാവ് തേജസ്വി സൂര്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മോദിയുടെ ജന്മനാട്ടില് ഈ ശുഭദിനം ആഘോഷിക്കുന്നത് വലിയ ബഹുമതിയാണ്. മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്തിന്റെ അതിവേഗ പുരോഗതിയില്‍ അഭിമാനമുണ്ട് . യുവാക്കള്‍ക്ക് രാജ്യത്തെ നയിക്കാന്‍ കഴിയുമെന്ന് മോദി വിശ്വസിക്കുന്നു. അതിനാല്‍ ബിജെപി യുവാക്കള്‍ക്ക് നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് അവരെ പ്രോത്സാഹിപ്പിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച കാലയളവ് ഉള്‍പ്പെടെ മോദിയുടെ 20 വര്‍ഷത്തെ പൊതുജീവിതവും പാര്‍ട്ടി ആഘോഷിക്കും. ഇതിനായി ഒക്ടോബര്‍ ഏഴ് വരെ പാര്‍ട്ടി സേവ ഓര് സമര്പ്പണ് അഭിയാന് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബിജെപി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തദാന ക്യാമ്പുകളും മറ്റ് സേവാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സൂര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: