തിരുവനന്തപുരം : യുവജനങ്ങളെ തീവ്രവാദ സ്വഭാവങ്ങളിലേക്ക് ബോധപൂര്‍വ്വം ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി സിപിഎം പ്രസ്താവന. സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന കുറിപ്പിലാണ് സിപിഎം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോഴ്സ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥിനികളെ തീവ്രവാദങ്ങളിലേക്ക് ആകര്‍ഷിക്കാനും അതിനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുസ്ലിങ്ങള്‍ക്കെതിരെ ക്രിസ്ത്യാനി വിഭാഗങ്ങളെ തിരിച്ചുവിടാനും ശ്രമങ്ങള്‍ തുടങ്ങി. ക്രൈസ്തവരില്‍ ചെറിയ വിഭാഗത്തിന് മേലുണ്ടായ വര്‍ഗീയ സ്വാധീനം ഗൗരവത്തോടെ കാണേണ്ടതാണെന്നും ഇതില്‍ പറയുന്നുണ്ട്. താലിബാനെ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചര്‍ച്ചകളും ഇപ്പോള്‍ ഉടലെടുത്തിട്ടുണ്ട്. ജനങ്ങളുടെ ആരാധനാ വിശ്വാസങ്ങളെ ബഹുമാനിക്കണം. വര്‍ഗീയവാദികളുടെ കൈകളിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനിട വരുത്തരുത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബി
ജെപി ശക്തി നേടുന്നതിന് തടയിടണം. ആരാധനാലയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ ഇടപെടണമെന്നും സിപിഎം ഇറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: