മുംബൈ: ഹിന്ദു സംഘടനകളെ താലിബാനോട് ഉപമിച്ച വിവാദത്തിലായ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ വിഷയത്തില്‍ വിശദീകരണവുമായി രംഗത്ത്. ലോകത്തില്‍ ഏറ്റവും സഹിഷ്ണതയുള്ള ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന് ശിവസേനയുടെ മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനത്തിലാണ് ജാവേദ് വ്യക്തമാക്കി. ഹിന്ദുക്കള്‍ ലോകത്തിലെ ഏറ്റവും മാന്യതയും സഹിഷ്ണുതയുമുള്ള വിഭാഗമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഒരിക്കലും അഫ്ഗാനിസ്താനെപ്പോലെയാകില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജാവേദ് അക്തര്‍ ആര്.എസ്.എസിനെതിരേയും വിശ്വഹിന്ദുപരിഷത്തിനെതിരേയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സംഘടനകളെ താലിബാനോട് താരതമ്യം ചെയ്തുകൊണ്ടുള്ള പരാമര്‍ശം വിവാദമായിരുന്നു. തുടര്‍ന്ന് ശിവസേന മുഖപത്രം സാംന ജാവേദ് അക്തറിനെതിരേ രംഗത്ത് വന്നു. ആര്.എസ്.എസും ശിവസേനയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഇത്തരത്തിലുള്ള പരാമര്‍ശത്തോട് യോജിക്കാനാകില്ലെന്നുമാണ് സാംനയുടെ മുഖപ്രസംഗത്തില്‍ കുറിച്ചത്. ഹിന്ദുത്വത്തെ താലിബാനുമായി ബന്ധിപ്പിക്കുന്നത് ഹിന്ദു സംസ്കാരത്തോട് അനാദരവാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സാംനയില്‍ തന്നെ ജാവേദ് അക്തര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: