അലിഗഡ്: ആധുനിക പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി രംഗത്ത് പുതിയ ഇടം ഉണ്ടാക്കുന്നതിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആധുനിക ഗ്രനേഡുകളും റൈഫിളുകളും മുതല്‍ യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, യുദ്ധക്കപ്പലുകള്‍ തുടങ്ങിയവ വരെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുകയാണ്. ഇത് ഇന്ന് നമ്മുടെ രാജ്യം മാത്രമല്ല, ലോകവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.- നരേന്ദ്രമോദി പറഞ്ഞു.
പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം മാത്രമായി ഇന്ത്യ ഇനി തുടരില്ല. പ്രതിരോധ രംഗത്തെ സുപ്രധാനകയറ്റുമതി രാജ്യമായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുപി പ്രതിരോധ ഇടനാഴിയുടെ അലിഗഡിലെ കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പിന്നീട് അലിഗഡിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സ്റ്റേറ്റ് സര്‍വ്വകലാശാലയുടെ ശിലാസ്ഥാപന കര്‍മ്മവും മോദി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: