തിരുവനന്തപുരം: 20 വര്‍ഷം കൊണ്ട് കേരളം മുസ്ലിം രാഷ്ട്രമാക്കാന്‍ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് പറഞ്ഞത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദന്. മുഖ്യമന്ത്രിയായിരിക്കെ 10 കൊല്ലം മുമ്പ് 2010 ഒക്ടോബര്‍ 24ന് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലൗ ജിഹാദ് ഉണ്ടെന്ന് വിഎസ് പറഞ്ഞത്.
‘ 20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലിം രാജ്യമാകും. മുസ്ലിം ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട് പണം കൊടുത്തിട്ട് അവരെ മുസ്ലിമാക്കുക, അമുസ്ലിം യുവതികളെ കല്യാണം കഴിക്കുക, അ ങ്ങനെ മുസ്ലിം ജനിക്കുക. ആ തരത്തില്‍ മറ്റ് സമുദായങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുകയെന്ന ഉദ്യേശത്തോടെ കൂടിയുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്’. ഇതായിരുന്നു വിഎസിന്റെ വാക്കുകള്‍.
അതിനുേശഷം ലൗജിഹാദ് ഉണ്ടെന്നതിന് നിരവധി തെളിവുകളും പുറത്ത് വന്നു. പലവിധത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും അത് വഴി മതംമാറ്റം നടത്തുന്നുണ്ടെന്നും വി എസ് കൃത്യമായി പറയുകയും ചെയ്തു. അന്ന് വിഎസ്. അച്യുതാന്ദനെ സിപിഎം തള്ളിപ്പറഞ്ഞിരുന്നില്ല. മുസ്ലിംവിരുദ്ധ പരാമര്‍ശമെന്ന പേരില്‍ വിശദീകരണം തേടിയില്ല. ക്ലിഫ് ഹൗസിലേക്ക് ആരും പ്രതിഷേധ പ്രകടനവും നടത്തിയില്ല.
എന്നാല്‍, ഇപ്പോള്‍ പാലാ ബിഷപ്പ്പറഞ്ഞ നര്‍ക്കോട്ടിക് ജിഹാദ് ഇല്ലെന്നനിലപാടിലാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. പാലാ ബിഷപ്പിനെതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും നിലപാട് സ്വീകരിച്ചതോടെ വി.എസിന്റെ വാര് ത്താസമ്മേളന വീഡിയോവ്യാപകമായി പ്രചരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: