ആലപ്പുഴ: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സിലബസിന്റെ കാര്യത്തില്‍ പ്രത്യക്ഷത്തില്‍ തെറ്റുപറ്റിയെന്നും അത് തിരുത്തുകയാണ് വേണ്ടതെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുന്നവയല്ല. വര്‍ഗീയമായി ചേരിതിരിയ്ക്കുന്ന നിലപാട് എവിടെയും പാടില്ലെന്ന് പാലാ ബിഷപ്പിന്റെ വിവാദപ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം ഇത്തരം പ്രസ്താവന നടത്തിയാല്‍ മറ്റൊരു വിഭാഗം എതിരെ പ്രസ്താവന നടത്തുന്ന സാഹചര്യമുണ്ടാകുമെന്നും അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: