കോഴിക്കോട്: മിഠായിത്തെരുവിന് സമീപം വൻ തീപിടുത്തം. പാളയം ഭാഗത്തുള്ള വി.കെ.എം. ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെ.ആര് ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഉള്ളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു.
അഗ്നി ശമനസേനയും പോലീസും കച്ചവടക്കാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം തുടരുകയാണ്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിന് സ്ഥലത്തുണ്ട്. സമീപത്തെ കടകളിലുള്ളവരാണ് തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ മറ്റ് കടകളിലേക്ക് തീപടരാതിരിക്കാന്‍ ഇവര്‍ ശ്രമം ആരംഭിച്ചിരുന്നു. ഇതോടെ നിരവധി കടകള്‍ തിങ്ങി സ്ഥിതിചെയ്യുന്ന പ്രദേശത്ത് വലിയ അപകടം ഒഴിവാക്കാനായത്.
നിലവില്‍ തീ നിയന്ത്രണവിധേയമാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എ.വി ജോര്‍ജ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: