ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ നല്‍കിയത് 72.37 കോടിയിലേറെ ഡോസ് വാക്സിന്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,58,491 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ ഏഴു മണിവരെയുള്ള കണക്കനുസരിച്ച് 74,18,183 സെഷനുകളിലൂടെ ആകെ 72,37,84,586 ഡോസ് വാക്സിനാണ് നല്കി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,681 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,23,42,299 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.49% ആയി. തുടര്‍ച്ചയായ 75ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,62,796
രണ്ടാം ഡോസ് 85,55,939
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,35,063
രണ്ടാം ഡോസ് 1,38,66,099
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 29,00,15,880
രണ്ടാം ഡോസ് 3,99,36,894
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 14,12,24,670
രണ്ടാം ഡോസ് 6,11,18,659
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 9,19,04,711
രണ്ടാം ഡോസ് 4,84,63,875
ആകെ 72,37,84,586
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 34,973 പേര്‍ക്കാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,90,646 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.18 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,87,611 പരിശോധനകള്‍ നടത്തി. ആകെ 53.86 കോടിയിലേറെ (53,86,04,854) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.31 ശതമാനമാണ്. കഴിഞ്ഞ 77 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.96 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 11 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 95ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: