കോഴിക്കോട്: കൊവിഡ് പശ്ചാതലത്തില്‍ വിമാന യാത്രാ വിലക്ക് വന്നതോടെ കുവൈത്തില്‍ തിരിച്ചെത്താന്‍ സാധിക്കാത്ത 3,90,000 പ്രവാസികളുടെ താമസ അനുമതി റദ്ദായി. കൊവിഡ് വര്ധിച്ചതോടെയള്ള വിലക്കില്‍ നാട്ടിലേക്ക് പോയവര്‍ക്ക് തിരികെ കുവൈത്തില്‍ എത്താന്‍ സാധിച്ചില്ല.
താമസ രേഖകള്‍ പുതുക്കുന്നതില്‍ സ്പോണ്‍സര്‍മാര്‍ പരാജയപ്പെട്ടതാണ് റെസിഡന്‍സി പെര്‍മിറ്റുകള്‍ നഷ്ടമാവാന്‍ കാരണം. നിയമവിരുദ്ധമായി ഇപ്പോള്‍ കുവൈത്തില്‍ ഒന്നര ലക്ഷത്തോളം പ്രവാസികള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. അനധികൃതമായി താമസിക്കുന്നവര്‍ക്ക് നിരവധി തവണ രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇനി ഇളവ് നല്‍കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള രാജ്യന്തര വിമാനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: