ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. സര്‍ക്കാരിനെ നയിക്കുന്നതിലും മാന്യമായ പൊതുജീവിതം നയിക്കുന്നതിലും ബൊമ്മൈക്ക് അനുഭവമുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിജെപി പൂര്‍ണ്ണ അധികാരത്തോടെ അധികാരത്തില്‍ വരുമെന്ന് തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഷാ അഭിപ്രായപ്പെട്ടു.
ബൊമ്മൈ സംസ്ഥാനത്ത് ചെറുതും എന്നാല്‍ പ്രധാനപ്പെട്ടതുമായ ചില കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചു. പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്ന പാരമ്പര്യം അദ്ദേഹം നിര്‍ത്തി. ഇതോടൊപ്പം നിരവധി വിവിഐപി സമ്പ്രദായങ്ങള്‍ക്ക് ബ്രേക്ക് നല്കി. സുതാര്യതയ്ക്കായി അദ്ദേഹം ചില നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ബൊമ്മൈ ചുമതലയേറ്റത് വളരെ ചുരുങ്ങിയ സമയത്താണ്. പക്ഷേ ദല്‍ഹിയില്‍ ഇരിക്കുന്നവരും കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരും പറയുന്നത് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി ബിജെപി തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തിയെന്നാണെന്നും അമിത് ഷാ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്.യെദിയൂരപ്പയെ അമിത്ഷാ പ്രശംസിച്ചു. തലമുറ കൈമാറ്റത്തേത്തുടര്ന്ന് ജൂലൈ 26 ന് യെദിയൂരപ്പ തന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ബൊമ്മൈയെ അധികാരത്തിലെത്തിച്ചു. ഗ്രാമങ്ങളുടെയും കര്‍ഷകരുടെയും വികസനത്തിനായി യെദിയൂരപ്പ വളരെ അധികം കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ വികസനത്തിന്റെ ഒരു പുതിയ യുഗം ആരംഭിച്ചിട്ടുണ്ടെങ്കില്‍, അത് യെദിയൂരപ്പയുടെ കാലത്ത് ബിജെപി സര്‍ക്കാരില്‍ സംഭവിച്ചതാണെന്നും ഷാ പറഞ്ഞു.
കൊവിഡ് മാനേജ്മെന്റിനെക്കുറിച്ച് സംസാരിച്ച ഷാ, പകര്‍ച്ചവ്യാധിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിനും പൊതുജന പിന്തുണയോടെ രാജ്യത്തെ നല്ല തോതില്‍ കൊണ്ടുവന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. 1.3 ബില്യണ്‍ ജനസംഖ്യയുള്ള ഒരു രാജ്യം എങ്ങനെ കൊവിഡ് വെല്ലുവിളിയെ നേരിടുമെന്ന് ലോകം മുഴുവന്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം തുടക്കത്തില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും പിന്നീട് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയും ചെയ്തു. ഇന്ന് നമുക്ക് അഭിമാനത്തോടെ പറയാം, വാക്സിനുകള്‍ പരമാവധി നല്കിയ ഒരു രാജ്യം ഉണ്ടെങ്കില്‍ അത് അത് ഇന്ത്യയാണെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
കര്‍ണാടകയില്‍ ജനസംഖ്യയുടെ 90 ശതമാനത്തിനും 5.2 കോടി കുത്തിവയ്പ്പുകള്‍ നടത്തി. നാല് കോടിയിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് ലഭിച്ചപ്പോള്‍ 1.16 കോടി ആളുകള്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു. ആളുകളെ ഒത്തൊരുമിച്ച് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ഉദാഹരണമാണിത്, അദ്ദേഹം വിശദീകരിച്ചു.
കൊറോണ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗത്തെ ബാധിച്ചതായി ചൂണ്ടിക്കാട്ടിയ ആഭ്യന്തര മന്ത്രി, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ബിപിഎല്‍ കുടുംബങ്ങളിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ 10 മാസത്തേക്ക് നല്‍കിയതായി പറഞ്ഞു. കൊവിഡിന്റെ ഏത് തരംഗത്തെയും നേരിടാന്‍ പ്രധാനമന്ത്രി സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഷാ കൂട്ടിച്ചേര്‍ത്തു.
വളരെ ചുരുങ്ങിയ കാലയളവില്‍ നിരവധി പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഭാവിയില്‍ ഏതെങ്കിലും പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ ഇന്ത്യ ഓക്സിജന്‍ ഉല്പാദനത്തില് സ്വയംപര്യാപ്തത കൈവരിച്ച് രാജ്യത്തിന് ഓക്സിജനുവേണ്ടി എവിടെയും പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനുള്ള മന്ത്രമാണ് വാക്സിന്. വാക്സിന് സംബന്ധിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനും അത് എടുക്കാത്തവരെ വാക്സിനേഷന് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനുതിനുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: