ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നാളെ ബഹ്റൈനിലെത്തും. വിദേശകാര്യ സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള വി.മുരളീധരന്റെ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണിത്. ബഹ്റൈനിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടികാഴ്ച നടത്തും. ആരോഗ്യ, വിദ്യാഭ്യാസ, വ്യാപാര, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളുമായും മന്ത്രി സംവദിക്കും.
ബഹറൈനുമായി മികച്ച ഉഭയകക്ഷി സൗഹാര്‍ദ്ദമാണ് ഭാരതത്തിനുള്ളത്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം കൂടുതല്‍ ശക്തമാക്കാനും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭരതത്തിന് കാഴിഞ്ഞിട്ടുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചു. 2020 നവംബറില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബഹറൈന്‍ സന്ദര്‍ശിച്ചിരുന്നു. 2021 ഏപ്രിലില്‍ ബഹറൈന്‍ വിദേശകാര്യ മന്ത്രി അബ്ദുള്‍ലത്തിഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിജി 2019 ഓഗസ്റ്റില്‍ ബഹറൈന്‍ സന്ദര്‍ശിക്കുകയുണ്ടായി.
മൂന്നര ലക്ഷത്തോളം ഇന്ത്യക്കാര്‍ ബഹറൈനിലുണ്ടെന്നാണ് കണക്കുകള്‍. 100 കോടിയുടെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഉഭയകക്ഷി സൗഹാര്‍ദത്തിന്റെ സുവര്ണജൂബിലിയായി കൊണ്ടാടുന്ന 2021 ലെ വിദേശ കാര്യ സഹമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: