തിരുവനന്തപുരം: ആഫ്രിക്കയിലെ സിയറ ലിയോണിലെ സ്വര്‍ണ്ണഖനിയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിക്ക് നിക്ഷേപമുണ്ടെന്ന് സൂചന. ഈ നിക്ഷേപം നിലമ്പൂരിലെ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ സിയറ ലിയോണില്‍ നടത്തിവരുന്ന സ്വര്‍ണ്ണഖനന ബിസിനസ്സിലാണോ എന്ന ചോദ്യം സ്വാഭാവികമായി ഉയരുകയാണ്.
ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പി.വി. അന്‍വര്‍ എംഎല്‍എ സിയറ ലിയോണില്‍ സ്വര്‍ണ്ണഖനനത്തിനായി തിരക്കിട്ട് പോയത് വലിയ വാര്‍ത്തയായിരുന്നു. അന്‍വര്‍ മുങ്ങിയെന്നായിരുന്നു അല്പം പരിഹാസത്തോടെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം നാട്ടില്‍ നില്ക്കാന് കഴിയാത്ത സാഹചര്യമുണ്ടെന്നും അതിനാല്‍ സിയറ ലിയോണില്‍ സ്വര്‍ണ്ണഖനനത്തിന്റെ തിരക്കിലാണെന്നുമുള്ള വിശദീകരണം പി.വി. അന്‍വര്‍ എംഎല്‍എ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
എന്‍ ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത പ്രതിയാണ് സിയറ ലിയോണിലെ സ്വര്‍ണ്ണഖനിയില്‍ തനിക്ക് നിക്ഷേപമുള്ളതായി ഈയിടെ വെളിപ്പെടുത്തിയത്. നയതന്ത്ര, സ്വര്‍ണ്ണക്കടത്തിലെ കൂട്ടുപ്രതികളോടാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നിരവധി രാഷ്ട്രീയ ഉന്നതര്‍ക്ക് സിയറ ലിയോണിലെ സ്വര്‍ണ്ണഖനിയില്‍ നിക്ഷേപമുള്ളതായി അറിയുന്നു. ഇതോടെ കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: