ന്യൂദല്‍ഹി : അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന് ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് മുതിര്‍ന്നാല്‍ ശക്തമായി തന്നെ സൈന്യം തിരിച്ചടിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. അഫ്ഗാന് വിഷയത്തില്‍ നല്കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയ്ക്ക് നേരെ താലിബാന് ആക്രമണം ഉണ്ടായാല്‍ രാജ്യം ശക്തമായി തന്നെ തിരിച്ചടിക്കും. അതിന് സൈന്യം സുസജ്ജമാണ്. ഭീകര പ്രവര്‍ത്തനങ്ങളെ രാജ്യം ഏത് വിധത്തില്‍ പ്രതിരോധിക്കുമോ അത് രീതിയില്‍ തന്നെ കൈകാര്യം ചെയ്യും. ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചു നില്ക്കുന്ന രാജ്യങ്ങളുടെ ചെറിയ സംഭാവനകള്‍ പോലും വിലമതിക്കുന്നതാണെന്നും ബിപിന്‍ റാവത്ത് അറിയിച്ചു.
ഇന്തോ പസഫിക് മേഖലയിലെ പ്രശ്നങ്ങളും അഫ്ഗാനിലെ സ്ഥിതിയും വ്യത്യസ്തമാണ്. ഇന്ത്യയുടെ വടക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തേയും അയല്‍രാജ്യങ്ങള്‍ ആണവശക്തികളാണെന്ന് ചൈന, പാക്കിസ്ഥാന് എന്നിവയെ ലക്ഷ്യമിട്ട് റാവത്ത് വ്യക്തമാക്കി.
നേരത്തെ കാശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ താലിബാന് ഭീകരരുടെ സഹായം സ്വീകരിക്കുമെന്ന തെഹ്രീക്- ഇ- ഇന്‍സാഫ് നേതാവിന്റെ പ്രസ്താവന അടുത്തിടെ പുറത്തുവന്നിരുന്നു. അതിനിടെ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന് പൗരന്മാര്ക്ക് ഇ വിസ നിര്‍ബന്ധമാക്കി. ഇതിന് മുമ്പ് പുറത്തിറക്കിയ വിസ നടപടികളും മറ്റും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഇനി ഇ -വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാന് പൗരന്മാരുടെ ഇന്ത്യന്‍ വിസയുള്ള പാസ്പോര്ട്ടുകള് ഭീകരര്‍ മോഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് കൂടാതെ രാജ്യത്തേയ്ക്ക് ഭീകരരുടെ കടന്നുകയറ്റം തടയുന്നതിനുമാണ് ഈ നടപടി. ഇത്തരത്തില്‍ ഇന്ത്യന്‍ ഇ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ യുഎന്നിനും കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: