കൊച്ചി : ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കോടികളുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സിബിഐക്ക് വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സുരേഷ് എന്നയാള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
നൂറ് കോടിയില്‍ കൂടുതല്‍ രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു. കേസിലെ അന്വേഷണ പുരോഗതി സമര്‍പ്പിക്കാനും സിബിഐക്കും എന്‍ഫോഴ്സ്മെന്റിനും ഇതുസംബന്ധിച്ച്് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
നിലവില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സമിതിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ബാങ്ക് വായ്പ്പയുടെ മറവില്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമായി പ്രതികള്‍ ഭൂമി വാങ്ങിക്കൂട്ടി എന്ന ആരോപണവുമുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായ പണം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ച സാഹചര്യത്തില്‍ കേസില്‍ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതിനിടെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: