മുംബൈ: ആദ്യം കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ഇന്ത്യവിഭജന ഭീതിയോര്‍മ്മ ദിനം’ ആചരിച്ച ശിവസേനയ്ക്ക് ഇപ്പോള്‍ മനംമാറ്റം. പ്രശ്നത്തില്‍ ഇപ്പോള്‍ യു ടേണടിച്ച്, കോണ്‍ഗ്രസ് പറയുമ്പോലെ ‘പഴയ മുറിവുകള്‍’ ഓര്‍മ്മിച്ചിട്ട് കാര്യമെന്തെന്ന ചോദ്യമുയര്‍ത്തുകയാണ് ശിവസേന.
ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ മഹാത്മാഗാന്ധിയെ വധിച്ചതിനെ ശക്തമായി ശിവസേന എംപി സഞ്ജയ് റാവുത്ത് വിമര്‍ശിച്ചു. ‘ഗാന്ധിയെ വധിച്ചതിന് പകരം ജിന്നയെ വധിക്കാമായിരുന്നില്ലേ? ജിന്നയെ വധിച്ചിരുന്നെങ്കില് ഇന്ത്യയ്ക്ക് വിഭജന ഭീതി ദിനം ആചരിക്കേണ്ടിവരില്ലായിരുന്നു,’ – സഞ്ജയ് റാവുത്ത് എഴുതുന്നു.
‘വിഭജനത്തിന്റെ വേദന ഓര്‍മ്മിച്ചാല്‍ എന്ത് സംഭവിക്കും? ഈ മുറിവ് ഉണങ്ങണമെങ്കില് വേറിട്ടുപോയ ഭൂമിയെ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കണം. എല്ലാവരും ഇന്ത്യ പഴയതുപോലെ വിഭജിക്കപ്പെടാതെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. ‘- സഞ്ജയ് റുവത്ത് ചോദിക്കുന്നു.
ആഗസ്ത് 14 വിഭജന ഭീതിയോര്‍മ്മ ദിനമായി ആചരിക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ അഭിപ്രായത്തോട് തുടക്കത്തില്‍ ഐക്യം പ്രഖ്യാപിച്ചതായിരുന്നു ശിവസേന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: