കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ അരങ്ങേറിയ അക്രമ സംഭവഭങ്ങളില്‍ സിബിഐ അന്വേഷണത്തിന്. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് വിട്ടത്. മമത സര്‍ക്കാരിനെതിരെ നല്കിയ പൊതു താത്പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ വ്യാപകമായ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റുമുട്ടലില്‍ നിരവധി പേര് കൊല്ലപ്പെട്ടെന്നും, സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍, കൊലപാതകം എന്നവിയിലാണ് സിബിഐ അന്വേഷണം നടത്തുക. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറാഴ്ചയ്ക്കുള്ളില്‍ കേസില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയുടേതാണ് ഉത്തരവ്. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സമിതിയെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അക്രമങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുക. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സൗമന്‍ മിത്രയും രണ്ട് ബംഗാളി പോലീസ് ഓഫീസര്‍മാരും ഇതിന്റെ ഭാഗമാകും.
ബംഗാളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷന് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരാണ് അക്രമങ്ങളെ കുറിച്ചുള്ള പരാതികളെല്ലാം അന്വേഷിച്ചിരുന്നത്. കൊല, ബലാത്സംഗം, വീടുകളും കടകളും വരെ തകര്‍ക്കല്‍ എന്നിങ്ങനെ അക്രമത്തിന് ഇരയായവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ജൂലായ് പതിനഞ്ചിന് ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 50 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ ക്രമസമാധാന നിലയിലെ വീഴ്ച്ചയെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഭരണാധികാരിയുടെ നിയമമാണ് പ്രകടമായത്. നിയമം സംരക്ഷിക്കപ്പെട്ടില്ല. പോലീസ് അക്രമത്തിന് നേരെ കണ്ണടച്ചെന്നും നടപടിയെടുത്തില്ലെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: