കാബൂള്‍: ചരിത്രത്തില്‍ താലിബാന് തീവ്രവാദികള്‍ പോലും ഭയക്കുന്ന രണ്ട് താലിബാന് നേതാക്കളുണ്ട്- അവരാണ് മുല്ല ദാദുല്ലയും പിര്‍ ആഗയും. ഇവരെല്ലാം ചോരവീഴ്ത്തിയ വഴികളിലൂടെയാണ് ഇപ്പോഴത്തെ താലിബാന് നേതാക്കള്‍ മരവിച്ച മനസ്സോടെ യാത്രചെയ്യുന്നത്. പൈശാചികമായ ആക്രമണങ്ങള്‍ക്ക് പേര് കേട്ടവരാണ് ഇരുവരും. ഇതില്‍ 2001ല്‍ യുഎസ് പട്ടാള ആക്രമണത്തില്‍ ദാദുല്ലയും 2018ല്‍ നാറ്റോ വിമാന ആക്രമണത്തില്‍ പിര്‍ ആഗയും കൊല്ലപ്പെട്ടു.
1980കളില്‍ മുജാഹിദ്ദീനുകളായി സോവിയറ്റ് യൂണിയനെതിരെ മുല്ല ഒമറിനൊപ്പം പൊരുതിയിട്ടുണ്ട് മുല്ല ദാദുല്ലയും. അതില്‍ മുല്ല ഒമറിന് ഒരു കണ്ണ് നഷ്ടമായി. മുല്ല ദാദുല്ലായ്ക്ക് ഒരു കാലും നഷ്ടമായി.
താലിബാന്റെ വാക്കുകള്‍ക്ക് എതിരെ പറഞ്ഞാല്‍ ഒരു ഗ്രാമം തന്നെ ചുട്ടെരിക്കാന്‍ മുല്ല ദാദുല്ലായ്ക്ക് മടിയില്ല. ശത്രുക്കളുടെ, വിശ്വാസവഞ്ചകരുടെ, തടവുകാരായി പിടിക്കപ്പെടുന്നവരുടെ കൈ വെട്ടിമാറ്റുകയാണ് മുല്ല ദാദുല്ലയുടെ രീതി. ചിലപ്പോള്‍ ശിശുക്കളെപ്പോളും ദാദുല്ല ബാക്കിവെക്കാറില്ല. മുല്ല ഒമറിനുപോലും ചിലപ്പോള്‍ കൂട്ടികളെ കൊന്നോടുക്കുന്ന ദാദുല്ലയുടെ ക്രൂരതകള്‍ ഇഷ്ടപ്പെടാറില്ലത്രെ. ഇതിന്റെ പേരില്‍ 1997ല്‍ അദ്ദേഹം മുല്ല ദാദുല്ലയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുക പോലുമുണ്ടായി. എങ്കിലും ദാദുല്ല തിരിച്ചുവന്ന്, കൂടെ ആയിരക്കണക്കിന് ആത്മാഹുതി ചെയ്യാന്‍ തയ്യാറുള്ള അനുയായികളുമായി. അതാണ് ദാദുല്ലയുടെ നിശ്ചയദാര്‍ഢ്യം. 2000ല്‍ ബാമിയാന്‍ പ്രവിശ്യയില്‍ ആയിരക്കണക്കായ ഹസാരാസ് വംശജരെ കൂട്ടക്കൊല ചെയ്യാന്‍ മുല്ല ദാദുല്ല ഉത്തരവിട്ടു. അത് താലിബാന് നിര്‍വ്വഹിക്കുകയും ചെയ്തു.
2001ല്‍ ബാമിയാനില്‍ രണ്ട് കൂറ്റന്‍ പൂരാതന ബുദ്ധപ്രതിമകളെ ബോംബ് വെച്ച് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയത് മുല്ല ദാദുല്ലയാണ്. അതേ വര്‍ഷം അഫ്ഗാനിസ്ഥാനിലെ ഷിയാ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതും ദാദുല്ല തന്നെ. എന്നാല്‍ 2001ല്‍ അമേരിക്കന്‍ സേന താലിബാനെ തകര്‍ത്തെറിഞ്ഞ കൂട്ടത്തില്‍ ദാദുല്ലയും കൊല്ലപ്പെട്ടു.
പിര്‍ ആഗ
ദാദുല്ലയുടെ പിന്‍ഗാമിയായി അറിയപ്പെടുന്ന താലിബാന് നേതാവാണ് പിര്‍ ആഗ. 2015ല്‍ മുല്ല ദാദുല്ലയുടെ കൂടുംബത്തെ കൂട്ടക്കൊല ചെയ്യുക വഴിയാണ് പീര്‍ ആഗ നേതാവായത്. താലിബാനെ വഞ്ചിച്ച ഒരു താലിബിനെ അഭയം കൊടുത്തതിന്റെ പേരില്‍ ഒരു ഗ്രാമത്തിലെ എട്ട് വയസ്സ് മുതല്‍ 80 വയസ്സുവരെയുള്ളവരെ കൂട്ടക്കൊല ചെയ്തതോടെ പീര്‍ ആഗയുടെ കുപ്രസിദ്ധി പരന്നു. മുല്ല ഒമര്‍ 2013ല്‍ കൊല്ലപ്പെട്ടപ്പോള്‍ പീര്‍ ആഗ താലിബാന്റെ നേതാവായി. 2018ല്‍ നാറ്റോ ആക്രമണത്തില്‍ പീര്‍ ആഗ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: