കൊച്ചി:ഇഡിയ്ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടി എടുത്തുചാട്ടവും വൃത്തികേടുമാണെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. ഇഡിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂഡീഷ്യന്‍ അന്വേഷണം താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു കെമാല്‍ പാഷ.
അനുഭവത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ ചെയ്തതെന്നും കെമാല്‍ പാഷ ആഞ്ഞടിച്ചു. ഇഡിയ്ക്ക് കേന്ദ്ര ഏജന്‍സി എന്ന നിലയില്‍ ചില പ്രത്യേക അവകാശങ്ങളുണ്ട്. അത് ചോദ്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. – കെമാല്‍ പാഷ ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ 131 പ്രകാരം ഇഡിയ്ക്ക് ഹൈക്കോടതിയില്‍ കേസ് നല്‍കാനാവില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദമൊന്നും നിലനില്‍ക്കുന്നതല്ല. കേന്ദ്ര ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കെതിരെ ഒരു സംസ്ഥാന സര്‍ക്കാര്‍ എന്‍ക്വയറി നടത്തുന്ന ശരിയല്ല. ഇത് ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇഡിക്ക് സവിശേഷമായ ചില അധികാരങ്ങളുണ്ടെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: