കൊച്ചി : കടകളില്‍ പോകണമെങ്കില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനെതിരെ ഹൈക്കോടതിയില്‍. മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്ക് ടെസ്റ്റ് ഡോസെടുത്ത് വാക്സിന് സ്വീകരിക്കാന്‍ സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചാലക്കുടി സ്വദേശി പോളി വടക്കനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെ ഹൈക്കോടതിയെ സമീപിച്ചത്.
അലര്‍ജി പ്രശ്നമുള്ളവര്‍ക്ക് വാക്സീന് നല്‍കാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്. അലര്‍ജിയുള്ള വ്യക്തിയാണ് താന്‍. സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗരേഖ പുറത്തിറങ്ങിയതോടെ വീട്ടുതടങ്കലില്‍ ആയതിന് സമമാണ് തന്റെ അവസ്ഥ. മരുന്നുകളോട് അലര്‍ജിയുള്ള താന്‍ ടെസ്റ്റ് ഡോസിനായി കളമശ്ശേരി മെഡിക്കല്‍ കോളേജടക്കമുള്ള ആശുപത്രികളെ സമീപിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം.
കടകളില്‍ പോകാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരു മാര്‍ഗ നിര്‍ദ്ദേശവും പുറത്തിറക്കിയിട്ടില്ല. സംസ്ഥാനം പുറത്തുവിട്ട പുതിയ അണ്‍ലോക്ക് മാനദണ്ഡങ്ങള്‍ ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്നാണ് ഹര്ജിക്കാരന് കുറ്റപ്പെടുത്തി. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: