ആലപ്പുഴ: ജില്ലയില്‍ കോവിഡ് നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കയായി. കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ ആയിരത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും പത്ത് ശതമാനത്തിന് മുകളിലാണ്. കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വേണ്ടത്ര ഫലപ്രദമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1294 പേര് രോഗമുക്തരായി. 12.74 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആകെ 2,21,308 പേര് രോഗമുക്തരായി. 10,425 പേര് ചികിത്സയിലുണ്ട്.
279 പേര് കോവിഡ് ആശുപത്രികളിലും 1937 പേര് സിഎഫ്എല്‍റ്റിസികളിലും ചികിത്സയിലുണ്ട്. 6621 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 225 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1773 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1493 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 22012 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 9156 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: