കേരളത്തിന് നന്ദി, പി.ആര്.ശ്രീജേഷിനെപ്പോലൊരു ഗോള്‍ കീപ്പറെ ഇന്ത്യന്‍ ഹോക്കിക്കു നല്‍കിയതിന്. നാലുപതിറ്റാണ്ടിനു ശേഷം ഇന്ത്യന്‍ ടീമിനെ ഒളിംപിക് ഹോക്കി വിജയപീഠത്തില്‍ കയറ്റിയതിലെ പ്രധാന പങ്ക് ഈ ചെറുപ്പക്കാന്റേതാണ്. ഓരോ കളിക്കാരനും അവനവന്റെ റോള്‍ കൃത്യമായി നിര്‍വഹിച്ചു എന്നതു മറക്കുന്നില്ല. പക്ഷേ, എല്ലാത്തിനും പിന്നിലെ ചാലകശക്തി അമരക്കാനായ ശ്രീയുടേതു തന്നെയായിരുന്നു. ഇന്ത്യന്‍ ഹോക്കി കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ എന്നു ശ്രീയെ വിശേഷിപ്പിക്കാം.
1964ല്‍ ഒളിമ്പിക് സ്വര്‍ണം കഴുത്തിലണിഞ്ഞ സി.ആര്.ലക്ഷ്മണ് എന്നൊരു ഗോളി ഇന്ത്യക്കുണ്ടായിരുന്നു. പക്ഷേ, അന്നു ഹോക്കി വ്യത്യസ്തമായിരുന്നു. എതിരാളികളെ പേടിക്കാത്ത ഇന്ത്യന്‍ ടീമിനെയാണ് ഇന്നലെ മൈതാനത്തു കണ്ടത്. മാനസികമായ ആ കരുത്താണ്, ജര്മനിയേപ്പോലൊരു ടീമിനെതിരെ പിന്നില്‍ നിന്നു കയറി വിജയം പിടിച്ചെടുക്കാന്‍ ശക്തി നല്‍കിയത്. ശ്രീജേഷിന്റെ കുടുംബത്തിനു പ്രത്യേക നന്ദിയും ആശംസയും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: