തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വടക്കന്‍ ജില്ലകളില്‍ 20 ശതമാനംസീറ്റും തെക്കന്‍ ജില്ലകളില്‍ 10 ശതമാനം സീറ്റുകളുമാണ് വര്‍ധിപ്പിക്കുക.
കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി വിജയിച്ച 4,20,506 വിദ്യാര്‍ഥികളില്‍ 3,68,282 വിദ്യാര്‍ഥികള്‍ക്കു മാത്രമേ പ്ലസ് വണ്‍ പ്രവേശനം സാധ്യമായുള്ളൂ. ഇത്തവണ 4,19,653 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി വിജയിച്ചത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇത്തവണയും പ്ലസ് വണ്‍ പ്രവേശനം സാധ്യമാവില്ലെന്നു കണ്ടാണ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: