പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കോഴിതീറ്റ ഉല്‍പ്പാദന കേന്ദ്രത്തില്‍ സ്ഫോടനം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് ഗുരുതര പരിക്ക്. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. അമ്പലപ്പാറയില്‍ കോഴിത്തീറ്റ ഉല്‍പ്പാദന കേന്ദ്രത്തില്‍ തീപിടുത്തം ഉണ്ടായത്. തുടര്‍ന്ന് തീ അണയ്ക്കാനെത്തിയ ഫയര്‍ റസ്ക്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉല്‍പ്പാദന കേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴാണ് ഉഗ്രന്‍ സ്ഫോടനമുണ്ടായത്.
കൂറ്റന്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. ഇതോടെ അതിനകത്തുള്ള ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു. പരിക്കേറ്റവരെ മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
പാറക്കോട്ടില്‍ ഷമീര്‍, കുഞ്ഞിപ്പ, മുബാറക്ക്, അലവിക്കുട്ടി, മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ അഞ്ചുപേര്‍ തുടങ്ങി ഇരുപതിലധികം പേര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. ഇവരെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രികളിലേക്ക് മാറ്റി. തീ അണക്കുന്നതിനായി പെരിന്തല്‍മണ്ണയില്‍ നിന്ന് ഉള്‍പ്പെടെ യൂണിറ്റുകള്‍ അമ്പലപ്പാറയില്‍ എത്തിയിട്ടുണ്ട്. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: