ആലുവ: പെരുമ്പിള്ളിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയും, പിതാവിനെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പറവൂര്‍, മന്നം, തട്ടകത്ത്, താണിപ്പാടം വീട്ടില്‍ മിഥുന് (25), മണകുന്നം വില്ലേജ് ഉദയംപേരൂര്‍ പണ്ടാരപ്പാട്ടത്തില്‍ ശരത് (27), മുളന്തുരുത്തി കോലഞ്ചേരികടവ് ഭാഗത്ത് എടപ്പാറമാറ്റം വീട്ടില്‍ അതുല്‍ സുധാകരന് (23) എന്നിവരെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി മുളന്തുരുത്തി പെരുമ്പിള്ളി ഈച്ചരവേലില്‍ മത്തായിയുടെ വീട്ടില്‍ പ്രതികള്‍ അതിക്രമിച്ചുകയറി ജോജി മത്തായിയെ കുത്തി കൊലപ്പെടുത്തുകയും പിതാവ് മത്തായിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പ്രതികളുടെ സുഹൃത്തിനെതിരെ ജോജി മത്തായി ഫേസ്ബുക്ക് വഴി മോശം പരാമര്‍ശം നടത്തിയതിലുള്ള വിരോധത്തിലാണ് കൊല നടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. പരിക്കേറ്റ മത്തായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തക്കിന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് ഡി.വൈ.എസ്.പി അജയ് നാഥ്, മുളന്തുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ കെ എം മുഹമ്മദ് നിസാര്‍ എസ്.ഐ.മാരായ ഇ.വി രാജു, ജിജോമോന് തോമസ്, റ്റി.കെ കൃഷ്ണകുമാര്‍, എ.എസ്.ഐ ജോസ് കെ ഫിലിപ്പ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍, ഹരീഷ് സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാക്കുമെന്ന് എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: