ഇടുക്കി: മുട്ടിൽ വനംകൊള്ള കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിൻ ഒളിവില്‍ പോയെന്ന് അന്വേഷണ സംഘം. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ഇദ്ദേഹം എറണാകുളം ജില്ലയില്‍ ഉള്ളതായി അന്വേഷണ സംഘം പറയുന്നു. പ്രതികളുടെ ജ്യാമാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് റോജി അഗസ്റ്റിൻ ഒളിവിൽ പോയത്.
പ്രതികൾക്കെതിരെ 700ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താത്തതിൽ ഹൈക്കോടതി ഇന്ന് സർക്കാരിനെ വിമർശിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതികൾക്കായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജ്ജിതമാക്കിയത്.
അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തിങ്കളാഴ്ച റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഹൈക്കോടതി അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: