വാഴപ്പള്ളി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍ സഹസ്രദളപത്മം വിരിഞ്ഞു. ദേവീദേവന്മാരുടെ ഇരിപ്പിടമായും പ്രിയപുഷ്പമായും പുരാണങ്ങളില്‍ സഹസ്രദളപത്മത്തെ വിശേഷിപ്പിക്കുന്നുണ്ട്.
താമരയുടെ വകഭേദമായ സഹസ്രദളം കേരളത്തിന്റെ കാലാവസ്ഥയില്‍ അപൂര്‍വമായാണ് വിരിയുന്നത്. കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ആദ്യമായാണ് ഇത് വിരിയുന്നതെന്ന് പറയുന്നു. കോട്ടയം എആര്‍ ക്യാമ്പിലെ പൊലീസ് ഓഫീസറും ഇത്തിത്താനം സ്വദേശിയുമായ പ്രമോദാണ് ഇത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതും പരിപാലിക്കാന്‍ നേതൃത്വം നല്കിയതും. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് പ്രമോദ് ഇത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.
മൂന്നിനം സഹസ്രദളപത്മങ്ങളാണ് സാധാരണയായി കേരളത്തില്‍ കണ്ടു വരുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി കേരളത്തിലെ 30 വീടുകളില്‍ സഹസ്രദളം വിരിഞ്ഞിട്ടുണ്ടെന്ന് താമര വിത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച പ്രമോദ് പറഞ്ഞു.
പൂമൊട്ട് വന്ന് പതിനഞ്ചാം ദിവസം പൂവിരിയും. സഹസ്രദളപത്മം പരിപാലിക്കാന്‍ പിന്തുണ അറിയിച്ച് ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും ഒപ്പമുണ്ട്. അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കില്‍ ഒരു പൂവില്‍ 800മുതല്‍ 1600വരെ ഇതളുകള്‍ ഉണ്ടാകും. വിരിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ ഇതളുകള്‍ കൊഴിഞ്ഞു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: