ഇടുക്കി: സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന് രീതിയില്‍ ആസൂത്രണത്തിന്റെ വലിയ അപാകതയെന്ന പരാതി ശക്തമാകുന്നു. ആള്‍ക്കൂട്ടങ്ങള്‍ പെരുകുന്നതോടെ വാക്സിന് വിതരണ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച് അവിടുത്തെ താമസക്കാര്‍ക്ക് മാത്രമായി വാക്സിന് വിതരണം വേണമെന്ന് ആവശ്യം.
വാക്സിന് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും ഇത് പതിവായി തുടരുമ്പോഴും ആലോചിച്ച് കൃത്യമായ നടപടി എടുക്കാന്‍ തയ്യാറാകാതെ ആരോഗ്യ വകുപ്പും സര്‍ക്കാരും. സ്ഥാനത്തെ വലിയൊരു വിഭാഗം കേന്ദ്രങ്ങളിലും എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി ആയിരങ്ങളാണ് തിക്കിതിരക്കി തടിച്ച് കൂടുന്നത്. ഉദ്യോഗസ്ഥരും പോലീസും ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ വാക്കേറ്റവും തല്ലും വരെ കിട്ടുന്ന സാഹചര്യവും പലയിടത്തും സംജാതമായി കഴിഞ്ഞു.
ഇടുക്കിയലിടക്കം വാക്സിന് ലഭിക്കുന്നതിന്റെ ഭാഗമായുള്ള ടോക്കണിനായി പലയിടത്തും യുദ്ധക്കളത്തിലും ഭീകരമായാണ് ആളുകള്‍ ബഹളം കൂട്ടുന്നത്. പലപ്പോഴും 300 പേര്‍ക്ക് വരെ വാക്സിന് വിതരണം ചെയ്യുമ്പോള്‍ 2000 പേര് വരെയാണ് ക്യൂവില്‍ നില്‍ക്കുന്നത്. ഉദ്യോഗസ്ഥര്‍ 10 മണിക്ക് മാത്രം സ്ഥലത്തെത്തുമ്പോള്‍ വയസായവരടക്കം രാവിലെ 5 മണി മുതല്‍ ക്യാമ്പ് നടക്കുന്ന സ്ഥലത്തെത്തും. ഇത്തരത്തില്‍ ആളുകളെത്തുന്നത് കുറഞ്ഞ കൊവിഡ് കേസുകള്‍ കൂടുന്നതിനും കാരണമാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
ആഴ്ചകളായി സംസ്ഥാനത്ത് ഇത്തരത്തില്‍ ജനക്കൂട്ടം ഉണ്ടാകുന്നുണ്ട്. ആദ്യം രജിസ്ട്രേഷന് ഓണ്‍ലൈന്‍ മാത്രമാക്കിയപ്പോള്‍ തിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ആളുകള്‍ക്ക് ഷെഡ്യൂല്‍ ലഭിക്കാതായതോടെ പരാതി ശക്തമായി, പിന്നാലെ കൂടുതല്‍ വിതരണവും സ്പോട്ട് രജിസ്ട്രേഷനും ടോക്കണുമാക്കി. ഒരു ജില്ലയിലെ വാക്സിന് വിതരണ കേന്ദ്രത്തില്‍ പുറത്തെ ജില്ലയില്‍ നിന്ന് പോലും വലിയ തോതില്‍ ആളുകളെത്തുന്നുണ്ട്.
പലപ്പോഴും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയാകും ഇത്തരത്തിലുള്ള വാക്സിന് വിതരണ അറിയിപ്പുകള് കൈമാറുക. ഇത് തന്നെ വലിയ തോതില്‍ ജനക്കൂട്ടത്തിന് ഇടയാക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലും വാക്സിന് നല്‍കുന്നുണ്ട്. ഇതിന്റെ ലിസ്റ്റ് നല്‍കുന്നതും ആളുകളെ കേന്ദ്രങ്ങളിലേക്ക് പറഞ്ഞ് വിടുന്നതും ആശ പ്രവര്‍ത്തകയാണ്. ഈ രീതികള്‍ മാറ്റി വാര്‍ഡ് തലത്തിലെ ആളുകള്‍ക്ക് മാത്രമായി സ്കൂളുകള്‍ പോലുള്ള സൗകര്യമുള്ള സ്ഥത്ത് ക്യാമ്പ് നടത്തി പരമാവധി പേര്‍ക്ക് ഒരുമിച്ച് വാക്സിന് നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.
എന്നാല്‍ സംസ്ഥാനം ആവശ്യപ്പെടുന്നതിന് അനുസരിച്ച് കേന്ദ്രം വാക്സിന് നല്കുമ്പോഴും വാക്സിനില്ലെന്ന പരാതി ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി. അടുത്തിടെ 10 ലക്ഷം വാക്സിന് സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞതോടെ കേരളത്തിന്റെ കള്ളക്കളി പുറത്ത് വന്നിരുന്നു. ഇത് മറക്കാനായി പിറ്റേന്ന് തന്നെ മാസ് ക്യാമ്പ് നടത്തി അതെല്ലാം കൊടുത്ത് തീര്‍ത്തതും വലിയ ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: