പാലക്കാട്: സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും കോവിഡ് വാക്സിന് ഡോസുകള്‍ രഹസ്യമായി വിതരണം ചെയ്യുന്നുവെന്ന ആരോപണം ശരിവെയ്ക്കുന്ന രീതിയില്‍ സിപിഎം വാര്‍ഡ് അംഗത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തായി.
പാലക്കാട് ജില്ലയിലാണ് സംഭവം. പാലക്കാട് ജില്ലയിലെ കപ്പൂര്‍ പത്താം വാര്‍ഡ് അംഗം സുജിത ബാലകൃഷ്ണന്റെ സംഭാഷണമാണ് വിവാദമായത്. കോണ്‍ഗ്രസുകാര്‍ക്ക് വാക്സിന് നല്‍കരുതെന്ന് ഫോണ്‍ സംഭാഷണത്തില്‍ സിപിഐഎം വാര്‍ഡ് അംഗം സുജിത ബാലകൃഷ്ണന് നിര്‍ദേശിക്കുന്നത് വ്യക്തമായി കേള്‍ക്കാം.
‘നാലഞ്ച് ആളുകള്‍ വാക്സിനുണ്ടോ എന്ന് ആശാ വര്‍ക്കറെ വിളിച്ച് അന്വേഷിക്കുന്നുണ്ട്. നാളെ നമുക്കുണ്ട്. രണ്ട് പ്രവാസികള്‍ക്ക് വിടാം എന്ന് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുകാരായ ആളുകളെ വിളിച്ചിട്ടുണ്ടെങ്കില്‍ വിടാന്‍ ഉദ്ദേശമില്ല.’ ഇതായിരുന്നു സുജിത ബാലകൃഷ്ണന്റെ ഫോണ്‍ സംഭാഷണം.
പത്താം വാര്‍ഡിലെ ജനങ്ങള്‍ ഇഞ്ചക്ഷന് വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് നല്‍കില്ലെന്നാണ് മെമ്പര്‍ പറഞ്ഞതെന്നും സുജിത രാജിവെക്കണമെന്നും കോണ്‍ഗ്രസ് കപ്പൂര്‍ മണ്ഡലം പ്രസിഡന്റ് പി. രാജീവ് ആവശ്യപ്പെട്ടു. എന്നാൽ തന്റെ സംഭാഷണത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നാണ് സുജിതയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: