കൊച്ചി: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന. ഇന്നലെ ജില്ലയില്‍ 2270 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകളാണ് രോഗ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. ജില്ലയിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളില്‍ ജനം കൂട്ടത്തോടെയാണ് അവധി ദിവസങ്ങളില്‍ പുറത്തിറങ്ങിയത്. കൊവിഡ് രോഗ സ്ഥിരീകരണ നിരക്ക് കുറച്ചുകൊണ്ടുവരാനും പത്തിന് മുകളിലേക്ക് ഉയരാതിരിക്കാനും ജില്ലയില്‍ കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് ടിപിആര്‍ ഇന്നലെ പത്തിന് മുകളിലായത്.
ബക്രീദിനോടനുബന്ധിച്ച് അനുവദിച്ച ഇളവുകള്‍ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് വിനിയോഗിക്കാന്‍ പൊതു ജനങ്ങളും വ്യാപാരികളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു വ്യാപരവും ജനങ്ങളുടെ അനിയന്ത്രിത പ്രവാഹവും ഉണ്ടായത്. പലയിടങ്ങളിലും പോലീസിനും കാഴ്ചക്കാരായി മാത്രമെ നില്ക്കാന് സാധിച്ചുള്ളു. ഇന്നലെ 2220 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരില്‍ 43 പേരുടെ ഉറവിടം വ്യക്തമല്ല. പുറത്ത് നിന്നെത്തിയ ഒരാള്‍ക്കും ആറ് അരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്നലെ 1600 പേര് രോഗ മുക്തി നേടി. 2682 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2184 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38802 ആണ്. 119 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ്എല്‍റ്റിസികളില്‍ നിന്ന് 175 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 22242 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.21 ആണ്. 1384 കോളുകള്‍ ആണ് കണ്ട്രോള് റൂമില്‍ ലഭിച്ചത്. ഇതില്‍ 600 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.
മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3406 പേര്‍ക്ക് കൗണ്‍സിലിങ് സേവനം നല്കി. 272 പേര് ടെലിമെഡിസിന്‍ മുഖേന ചികിത്സ തേടി. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 16309 ആണ്. കളമശേരി മെഡിക്കല്‍ കോളേജ് 97, ജി എച്ച് മൂവാറ്റുപുഴ 27, ജി എച്ച് എറണാകുളം 57, ഡി എച്ച് ആലുവ 43, പള്ളുരുത്തി താലൂക്ക് ആശുപത്രി 25, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 37, അങ്കമാലി താലൂക്ക് ആശുപത്രി 22, പിറവം താലൂക്ക് ആശുപത്രി 25, അമ്പലമുകള്‍ കൊവിഡ് ആശുപത്രി 175, സഞ്ജീവനി 17, സ്വകാര്യ ആശുപത്രികള്‍ 952, എഫ്എല്‍റ്റിസികള്‍ 417, എസ്എല്‍റ്റിസികള്‍ 290, ഡോമിസിലറി കെയര്‍ സെന്റര്‍ 858, വീടുകള്‍ 10997 എന്നിങ്ങനെയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: