കേന്ദ്രമന്ത്രിയുടെ മാതാപിതാക്കള്‍ ഇന്നും ജീവിതം പുലര്‍ത്തുന്നത് കാര്‍ഷിക വൃത്തിയിലൂടെ. ഇക്കഴിഞ്ഞ കേന്ദ്രമന്ത്രിസഭ പുനസംഘടനയില്‍ പ്രധാനമന്ത്രി തമിഴ്നാട്ടില്‍ നിന്നും തന്റെ ടീമിലേയ്ക്ക് തെരഞ്ഞെടുത്ത എല്‍ മുരുകന്റെ മാതാപിതാക്കളാണ് ഇന്നും കൃഷിപ്പണി ചെയ്ത് ജീവിക്കുന്നത്. മകന്റെ തിരക്കിട്ട ജീവിതത്തിനൊപ്പം ഓടാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും മണ്ണില്‍ പണിയെടുത്തു ജീവിക്കുക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും എല്‍.മുരുകന്റെ മാതാപിതാക്കളായ ലോകനാഥനും വരദമ്മാളും പറയുന്നു.
മകന് മന്ത്രിയായതില്‍ അതിയായ സന്തോഷമുണ്ട്. മുന്‍പും പലവട്ടവും മകന് തന്റെയൊപ്പം താമസിക്കാന്‍ ക്ഷണിച്ചതാണ് എന്നാല്‍ വളരെ അപൂര്‍വമായിട്ടേ ക്ഷണം സ്വീകരിച്ചുള്ളുവെന്ന് തമിഴ്നാട്ടിലെ നാമക്കല്ലിലെ വീട്ടിലിരുന്ന്് മാതാവ് വരദമ്മാള്‍ പറഞ്ഞു. മകന് ഈ സ്ഥാനത്ത് എത്താനായി തങ്ങളായിട്ടൊന്നും തന്നെ ചെയ്തിട്ടില്ല. ബന്ധുക്കള്‍ മകന്റെ സന്തോഷ വര്‍ത്തകള്‍ അറിയിക്കുമ്പോള്‍ സന്തോഷപ്പെടാറുണ്ടെന്നും മാതപിതാക്കള്‍ പറയുന്നു.
മകന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും കേന്ദ്രമന്ത്രിയായപ്പോഴും ഗ്രാമത്തിലെ കൊച്ചുവീട്ടില്‍ നിന്നും താമസം മാറാന്‍ മുരുകന്റെ മാതാപിതാക്കള്‍ തയാറായില്ല. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ തങ്ങളുടെ ഇളയമകന്റെ കുടുംബത്തെ സഹായിക്കുന്നതും കൃഷിപ്പണി ചെയ്തു തന്നെയാണ്. രാജ്യഭരണം കുടുംബകാര്യമായി കരുതിയിരുന്ന നിരവധി ഉദാഹരണങ്ങള്‍ ഉള്ള നാട്ടിലാണ് ഇത്തരത്തില്‍ മറ്റൊരു മാതൃക കാണാന്‍ സാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: