തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് ഓണ്‍ലൈനില്‍ ക്ലാസെടുത്ത സംഭവത്തില്‍ അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ അധ്യാപിക ബൃന്ദയ്ക്കെതിരെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സിയാദ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.
നാലു തലയുള്ളവരും, പാമ്പിന്റെ മുകളില്‍ കിടക്കുന്നവരും, നെറ്റിയില്‍ കണ്ണുള്ളവരുമായ ദൈവങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ പരിഹസിച്ച് വ്യാഴാഴ്ച കോട്ടണ്‍ഹില്‍ സ്കൂളിലെ മലയാളം അധ്യാപിക ബൃന്ദ കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെ പഠിപ്പിച്ച വാര്‍ത്ത ഇന്നലെ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.”നാലു തലയുള്ളവരും പാമ്പിന്റെ മുകളില്‍ കിടക്കുന്നവരും നെറ്റിയില്‍ കണ്ണുള്ളവരുമായ ദൈവങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല.” ജീസസ് ജീവിച്ചിരുന്നു. അതിന് കൃത്യമായ തെളിവും ഡേറ്റും സമയവുമുണ്ട്. എന്നാല്‍ രാമനും കൃഷ്ണനുമൊക്കെ ജനിച്ചിട്ടുണ്ടെന്നു പോലും വിശ്വസിക്കാനാവില്ല’ എ്നൊക്കെയാണ് ബൃന്ദ വിദ്യാര്‍ഥികളോട് പറഞ്ഞത്.
ഹിന്ദു ദൈവങ്ങളെ പരിഹസിക്കുക മാത്രമല്ല, കുട്ടികളുടെ മനസില്‍ നിന്ന് ഈശ്വര സങ്കല്പങ്ങള് മായ്ച്ചു കളയാന്‍ കൂടിയാണ് ശ്രമിച്ചതെന്ന ആരോപണവുമായി അധ്യാപികയ്ക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത തുടര്‍ന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്, വിവാദ പരാമര്‍ശം നടത്തിയ അധ്യാപിക എന്നിവരില്‍ നിന്ന് ഡിഇഒ വിശദീകരണം തേടിയിരുന്നു. മന:പൂര്‍വമല്ലാതെ പറ്റിയൊരു അബദ്ധമാണെന്നും, ദുരുദ്ദേശപരമായി ചെയ്തതല്ലെന്നുമാണ് ബൃന്ദ ടീച്ചര്‍ ഡിഇഒയ്ക്ക് എഴുതി നല്കിയ വിശദീകരണത്തില്‍ പറയുന്നത്. ബൃന്ദ ടീച്ചറിന് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ചില അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാത്ത സംഭവത്തിലും അന്വഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഡിഇഒ അറിയിച്ചു.
നടപടി വൈകിയാല്‍ പ്രത്യക്ഷ സമരം: ശശികല ടീച്ചര്‍
ഹിന്ദു ദൈവങ്ങളെ അവഹേളിച്ച കോട്ടണ്‍ഹില്‍ സ്കൂളിലെ അധ്യാപിക ബൃന്ദയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. കുട്ടികളുടെ മനസില്‍ വര്‍ഗ്ഗീയ വിഷം കുത്തിവയ്ക്കുന്ന അധ്യാപികയെ മാതൃകാപരമായി ശിക്ഷിക്കണം. നടപടി വൈകിയാല്‍ ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമരവുമായി രംഗത്തെത്തുമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ബൃന്ദയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ഡിപിഐക്കും ഇന്ന് പരാതി നല്‍കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. വിജയകുമാര്‍, സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂര്‍ എന്നിവര്‍ അറിയിച്ചു.
ശിവാകൈലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: