തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം.നെയ്യാര്‍ഡാം പോലിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. പ്രതികള്‍ വനത്തിനുള്ളില്‍ ഒളിച്ചതായി പോലീസ് അറിയിച്ചു.
പെട്രോളിംഗിനിടെ പുലര്‍ച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നത്. നെല്ലിക്കല്‍ കോളനിയില്‍ കഞ്ചാവ് മാഫിയ ആക്രമണം നടത്തിയ വിവരം അറിഞ്ഞ് എത്തിയതായിരുന്നു പോലീസ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഒരു ജീപ്പ് പ്രതികള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. സമീപത്തെ വീടുകള്‍ക്ക് നേരെയും ഇവര്‍ ആക്രമണം നടത്തി.
പ്രതികള്‍ക്കായി നെടുമങ്ങാട്, കാട്ടാക്കട ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. കഞ്ചാവ് മാഫിയയ്ക്കെതിരെ നെല്ലിക്കല്‍ കോളനിയിലെ ഒരാള്‍ മൊഴി കൊടുത്തുവെന്നതാണ് പ്രകോപനത്തിന് കാരണം. കോളനിയില്‍ എത്തിയ മാഫിയ സംഘം വീടുകള്‍ക്കു നേരെ ആക്രമണം നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ആളുകള്‍ വീടുകളില്‍ നിന്നിറങ്ങി ഓടിയെന്നും കോളനി നിവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: